Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
കെട്ടുന്നതിനിടയ്ക്ക് ഗർഭം ആവോ ശ്രീകുട്ടാ…
: നീ കാത്തിരുന്നോ…..
മദ്യത്തിന്റെ ലഹരിയിൽ ലെച്ചുവുമൊത്ത് കുത്തിമറിഞ്ഞു. ചെറുപ്പത്തിലൊക്കെ അടികഴിയാറുണ്ട് ഞങ്ങൾ. അന്നൊക്കെ ലെച്ചുവാണ് എപ്പോഴും ജയിക്കുക. ഇന്ന് ലെച്ചുവിനെ പൊക്കിയെടുത്ത് എറിയാനുള്ള കരുത്തുണ്ടെങ്കിലും അവളുടെ മുന്നിൽ തോറ്റുകൊടുക്കുന്നത് ഒരു രസമാണ്. കിടക്കയിൽ കുത്തിമറിഞ്ഞ് തലയിണകൊണ്ട് പരസ്പരം തല്ലുകൂടി തളർന്ന് കിടക്കുമ്പോഴാണ് തുഷാരയുടെ ഫോൺ എത്തിയത്. അയ്യോ..നേരത്തെ അവൾ വിളിച്ച് കട്ടാക്കുമ്പോൾ ഞാൻ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞിരുന്നല്ലോ. പെണ്ണ് ചൂടിൽ ആയിരിക്കുമോ.. ഫോൺ വന്നയുടനെ ലെച്ചു എഴുന്നേറ്റ് അവളുടെ റൂമിലേക്ക് നടന്നു..
: ലെച്ചു, നീ എങ്ങോട്ട് പോവാ… ഇവിടിരിക്ക്
: നീ ഒറ്റയ്ക്ക് സൊള്ളിയാൽ മതി. ഞാൻ കുറച്ചുകഴിഞ്ഞ് വരാം. എന്റെ പാച്ചുക്കുട്ടൻ ഉറങ്ങിയോന്ന് നോക്കട്ടെ
ലെച്ചു പോയ ഉടനെ ഞാൻ തുഷാരയെ തിരിച്ചു വിളിച്ചു. ഫോൺ എടുത്ത ഉടനെ പെണ്ണിന്റെവക ചൂടോടെ ഒരുമ്മ. ഭാഗ്യം ദേഷ്യത്തിലല്ല. അച്ഛൻ പറഞ്ഞ കാര്യങ്ങളൊക്കെ വിവരിച്ച് അവൾ ഫോൺ കട്ടാക്കി. ഉടനെ വീഡിയോ കോളിൽ അവതരിച്ചു. എന്റമ്മോ, യൂണിഫോമിൽ കാണുന്ന പെണ്ണേ അല്ല വീട്ടിൽ. എന്തൊരു മൊഞ്ചാണ് കട്ടുറുമ്പിന്.
: എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നേ.. ആളുമാറിപ്പോയോ
: ഇത് കൊള്ളാലോ നിന്റെ വേഷം. യൂണിഫോമിൽ കാണുന്നതിനേക്കാൾ ഭംഗിയായിട്ടുണ്ട്.
: എനിക്ക് വീട്ടിൽ ബനിയൻ ഇടനാ ഇഷ്ടം. ബനിയനും ബർമുഡയും, അതാണ് എന്റെ ഫേവറൈറ്റ് പക്ഷെ അമ്മ വഴക്ക് പറയും. ബനിയൻ കുഴപ്പമില്ല ട്രൗസറൊന്നും ഇടാൻ വിടില്ല..
: ഇടണ്ട… വെറുതേ എന്തിനാ ആ നാട്ടിലെ ആൺപിള്ളേരുടെ ഉറക്കം കളയുന്നേ
: കുശുമ്പൻ…
: അതേടി, എനിക്ക് കുശുമ്പാ. അങ്ങനിപ്പോ എന്റെ
💬 Comments
View all comments