Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
ഏട്ടൻ ഞായറഴ്ച വരും…?
: പിന്നില്ലാതെ.. എന്റെ പെണ്ണിന്റെ കയ്യീന്ന് ആദ്യത്തെ ചായ ഞാനല്ലേ കുടിക്കേണ്ടത്.. നീ നല്ല കടുപ്പത്തിൽ ഒരു ചായ റെഡിയാക്കിവച്ചോ… നിന്റെ കൈകൊണ്ടിട്ട ചായ എങ്ങനുണ്ടെന്ന് നോക്കട്ടെ, എന്നിട്ട് തീരുമാനിക്കാം ഇനി വേറൊരുത്തൻ പെണ്ണുകാണാൻ വരണോ എന്ന്…
: പന്നി… ചായ കൊള്ളില്ലെങ്കിൽ എന്നെ വേണ്ടെന്നാണോ
: ഒരു ചായപോലും ഇടാൻ അറിയാത്ത നിന്നെ കെട്ടിയാൽ ഞാൻ കുഴഞ്ഞുപോകില്ലേടി…
പെണ്ണിന്റെ ദേഷ്യം കാണാൻ നല്ല രസമാണ്. പല്ലുകടിച്ചുകൊണ്ട് എന്നെ തുറിച്ചു നോക്കുന്ന അവളുടെ കൈകൾ എന്റെ വയറിയൽ പതിക്കുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല.. ഉഫ്… എന്ന കുത്താ
: ഇനി ചായ വേണോ…
: അയ്യോ വേണ്ട…
അവളുടെ കൂടെ നടക്കുമ്പോൾ സമയം പോകുന്നതറിയില്ല. അത്രയും വലിയ ഗ്രൗണ്ടിന് ചുറ്റും നടന്നിട്ടും രണ്ടാളും ഒട്ടും ക്ഷീണിച്ചില്ല. എങ്ങനെ ക്ഷീണിക്കും, ഉത്തേജക മരുന്നല്ലേ കൂടെയുള്ളത്.
വൈകുന്നേരം തുഷാരയെ ബസ് കയറ്റിവിട്ടശേഷം ലച്ചുവിനെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. ഞായറാഴ്ച തുഷാരയെ പെണ്ണുകാണാൻ പോകണമെന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖം വിടർന്നു. മോന്റെ കല്യാണം നടന്നുകാണാനുള്ള അമ്മയുടെ ആഗ്രഹം പൂർത്തിയാവാൻ പോകുന്നതിന്റെ സന്തോഷമാണ് ലക്ഷ്മികുട്ടിക്ക്. അമ്മാവനെ വിളിച്ച് പറയുമ്പോൾ അമ്മയുടെ കണ്ണിലെ തിളക്കം ഒന്ന് കാണണം. തുഷാരയെ വാനോളം പുകഴ്ത്തിയുള്ള അമ്മയുടെ സംസാരം കേൾക്കുമ്പോൾ എന്റെയുള്ളിൽ ചെറിയൊരു പേടിയുണ്ട്.
രാജീവൻ…. അതൊരു സമസ്യയായി തുടരുന്ന കാര്യം ഇവർക്കറിയില്ലല്ലോ. എന്തായാലും തുഷാരയെ മറ്റൊരാൾക്ക് കെട്ടിച്ചുകൊടുക്കാമെന്നുള്ള അദ്ദേഹത്തിന്റെ വാശി നടക്കാൻ പോകുന്നില്ല. പക്ഷെ അവരുടെ സമ്മതത്തോടെയല്ലാതെ അവളും ഞാനും ഒരു തീരുമാനവും എടുക്കുകയുമില്ല. ഇനി ഇതുപോലെ രണ്ടുവീട്ടിൽ കഴിയേണ്ടിവന്നാലും അത് ഞങ്ങൾ
💬 Comments
View all comments