0%

Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]

Author : wanderlust Read All Parts 5.8K

തുഷാരയെ വീട്ടിൽ കൊണ്ടാക്കിയ ശേഷം തിരിച്ച് വീട്ടിലെത്തിയപ്പോൾ എല്ലാവരും ഹാപ്പി. തുഷാരയുടെ വീട്ടുകാരെ അമ്മയ്ക്കും ലെച്ചുവിനും നന്നായി ഇഷ്ടപ്പെട്ടു. നല്ല സുഹൃത്തുക്കളെപോലെ പരസ്പരം പെരുമാറുന്ന അവരുടെ കൂടെ ഒരു ബന്ധത്തിന് ആരും ആഗ്രഹിക്കും.

********

കോളേജ് ജീവിതം അടിച്ചുപൊളിച്ചു മുന്നോട്ട് പോയി. സെന്റ് ഓഫ് പാർട്ടി, പരീക്ഷ, പ്രണയം അങ്ങനെ എല്ലാം കൊണ്ടും അടിപൊളി. പരീക്ഷ കഴിഞ്ഞ് എങ്ങനെങ്കിലും ഒരു ജോലിക്ക് കയറിയാൽ മതിയെന്നായി എല്ലാവർക്കും. എനിക്ക് മാത്രം നേരെ തിരിച്ചാണ്. കുറച്ചുകൂടി ഈ ജീവിതം നീണ്ടുപോയെങ്കിൽ എന്നാണ് എന്റെ മനസ്സിൽ. അവസാന ദിവസങ്ങളിൽ തുഷാരയുമൊത്ത് ഓരോ മരച്ചുവട്ടിലും ഇരുന്ന് സംസാരിച്ചതിന് കണക്കില്ല. ഇനി ഒരു വർഷം കൂടിയുണ്ട് എന്റെ കട്ടുറുമ്പിന്. ഞാൻ കൂടെയില്ലാത്ത ഒരുവർഷത്തെക്കുറിച്ച് ചിന്തിക്കാൻ പോലും അവൾക്ക് പറ്റുന്നില്ല.

: എന്റെ മുത്തേ.. എന്തിനാ വിഷമിക്കുന്നേ, നീ എപ്പോ വിളിച്ചാലും ഓടി വരില്ലേ ഞാൻ.

: എന്നാലും അടുത്തുള്ള പോലെ ആവില്ലല്ലോ…

: ആര് പറഞ്ഞു ആവില്ലെന്ന്. നീ അത് കണ്ടോ “മംഗലത്ത് പ്ലാസ”…അവിടുണ്ടാവും ഞാൻ. എപ്പോ വേണേലും വിളിച്ചോ.. ഇത് എന്റെ നാടല്ലേ. നിന്നെ കാണാൻ കോളേജിൽ വന്നെന്നു കരുതി ആരെങ്കിലും എന്നെ തടയുമോ…

: ഒരു വർഷം വേഗമൊന്ന് പോയികിട്ടിയിരുന്നെങ്കിൽ…

: എന്തിനാ…

: ഒരു കാട്ടുപോത്തിനെ കെട്ടിപിടിച്ചുറങ്ങാൻ..

: അതിന് ഒരു വർഷം കാത്തിരിക്കുവൊന്നും വേണ്ട… ഇപ്പൊ വേണേലും ആവാലോ

: അങ്ങനെ ഇപ്പൊ ആവണ്ട. എന്നെ കെട്ടിക്കൊണ്ട് പോയിട്ട് മംഗലത്തുവീട്ടിലെ ആ വലിയ മുറിയിൽ വച്ച് ആയാൽ മതി…

: അതൊക്കെ നടക്കുമെടോ… ഒരു വർഷമൊക്കെ ഒരു മാസം

💬 Comments

View all comments