0%

Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]

Author : wanderlust Read All Parts 5.8K

ആയോ…

: അല്ല അമ്മേ… ഇവൾക്ക് ഇവിടെ മെമ്പർഷിപ്പ് കൊടുത്തോ..?

: ഞങ്ങൾ അന്നേ കൊടുത്തില്ലേ… നീയല്ലേ വല്ല്യ ഡിമാൻഡ് ആക്കിയത്.

: ഏട്ടന് അസൂയ ആണമ്മേ… മടിയിൽ കിടക്കുന്ന കണ്ടിട്ട്

: എടി പെണ്ണേ.. നിന്റെ തലയിലുള്ള പേനൊക്കെ അമ്മയ്ക്ക് കൊടുക്കാൻ ആണോ മടിയിൽ തലയും വച്ച് കിടക്കുന്നേ

: അയ്യടാ… എന്റെ തലയിൽ പേനൊന്നുമില്ല. ഇത് ഞാൻ പൊന്നുപോലെ കൊണ്ടുനടക്കുന്ന ബോഡിയാ

തുഷാരയുടെ ഓരോ വർത്തമാനം കേട്ട് ഇരിക്കുമ്പോൾ എത്രതവണ ചിരിച്ചെന്നറിയില്ല. അവളുടെ വർത്തമാനം കേൾക്കാൻ തന്നെ പ്രത്യേക സുഖമുണ്ട്. ഓരോന്ന് പറഞ്ഞുവരുന്നതിനിടയിൽ ബീച്ചിലേക്ക് പോകാം എന്ന നിർദ്ദേശം വന്നത് ലെച്ചുവിൽനിന്നാണ്. ബീച്ചിലേക്കുള്ള യാത്രയിലുടനീളം തുഷാരയുടെയും ലെച്ചുവിന്റെയും വാതോരാതെയുള്ള വർത്തമാനം കേട്ട് ബീച്ചിലെത്തിയത് അറിഞ്ഞില്ല.

ചാൽ ബീച്ചിലെ സായാഹ്നം അൽപ്പം തിരക്കേറിയതാണ്. അസ്തമയ സൂര്യനെ കണ്ട് അലതല്ലി വരുന്ന തിരകളിൽ ഉല്ലസിക്കാൻ കുടുംബവുമായി എത്തുന്നവർ കുറവല്ല. അസ്തമയ സൂര്യനോളം ഭംഗിയുണ്ട് കുടുംബശ്രീ ഷോപ്പിലെ മുളക് ബജിക്കും ഗോപി മഞ്ചൂരിയനും. മണൽ പരപ്പിൽ കാല് നീട്ടിയിരുന്ന് തിരകളെ നോക്കി ചൂടുള്ള ഗോപി മഞ്ചൂരിയനിലേക്ക് സോസ് ഒഴിച്ച് കഴിക്കുന്ന സുഖം ഒന്ന് വേറെതന്നെയാണ്.

ശാന്തമായി കരയെ തഴുകുന്ന തിരമാലകളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മുട്ടോളം കയറ്റിവച്ച പാന്റിന് താഴെ കാണുന്ന വെളുത്ത് കൊഴുത്ത കാൽ മസിലുകളിൽ കുഞ്ഞൻ രോമങ്ങൾ ഈറനണിഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോഹരം. ലെച്ചുവിന്റെ കാലിൽ കിടക്കുന്ന പോലുള്ള ഒരു പാദസരം കൂടി ഉണ്ടെങ്കിൽ തുഷാരയുടെ കാലുകൾക്ക് എന്ത് അഴകായിരിക്കും. തിരയും കരയും അസ്തമയ സൂര്യന്റെ പ്രഭയിൽ ചെമ്പട്ടണിയുന്ന കാഴ്ച മതിവരുവോളമാസ്വദിച്ച് എല്ലാവരും തിരിച്ചുപോകാനൊരുങ്ങി.നേരം ഇരുട്ടുന്നതിന് മുൻപായി

💬 Comments

View all comments