0%

Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]

Author : wanderlust Read All Parts 5.8K

നമുക്ക് വേഗം കല്യാണം കഴിച്ചാലോ …

: ഇത് കടിച്ചിപ്പാറു തന്നെ…

: പോ അവിടുന്ന്…

സിനിമ കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും തുഷാരയുടെ കൈ എന്റെ തുടയിൽ തന്നെയുണ്ട്. വീട്ടിലേക്കുള്ള യാത്രയിലുടനീളം അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. കട്ടുറുമ്പിന്റെ സന്തോഷം കാണുമ്പോൾ വല്ലാത്തൊരു സുഖം ആണ്. കൊഴുത്തിരിക്കുന്ന ശരീരത്തിനുള്ളിലെ കുഞ്ഞു മനസ് എന്തോരം ഹാപ്പിയാണെന്ന് അവളുടെ കണ്ണുകളിൽ വായിക്കാം.

****************

പുതുതായി എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ച് ദിവസങ്ങൾ തള്ളി നീക്കിയപ്പോൾ തുഷാരയാണ് നല്ലൊരു ആശയം മുന്നോട്ട് വച്ചത്. കോളേജിന് അടുത്തുള്ള ഞങ്ങളുടെ ബിൽഡിങ്ങിൽ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാനുള്ള പ്ലാൻ എല്ലാവർക്കും ഇഷ്ടമായി. പക്ഷെ സാധാരണ സൂപ്പർമാർകറ്റ് അല്ല കേട്ടോ. ഇതൊരു സ്റ്റുഡന്റസ് മാർട്ട് ആണ്. പഠന ആവശ്യങ്ങൾക്കുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന വൺ സ്റ്റോപ്പ് സൊലൂഷൻ. ഇപ്പൊ കുറച്ച് കടകൾ അവിടെ ഉണ്ടെങ്കിലും സ്കൂൾ കോളേജ് സാധനങ്ങൾക്ക് മാത്രമായൊരു കട ഇതുവരെ ആ  ഭാഗത്ത് വന്നിട്ടില്ല.

കട ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ തുഷാരയുടെ അച്ഛന്റെ സഹായം എടുത്തുപറയേണ്ടതാണ്. പുള്ളിക്കാരന് ഈ വക കാര്യങ്ങളിൽ നല്ല അനുഭവസമ്പത്ത് ഉള്ളത് ഒട്ടേറെ ഗുണംചെയ്തു. മാത്രമല്ല എനിക്ക് അച്ഛനുമായി അടുക്കാനുള്ള നല്ലൊരു അവസരംകൂടിയായി ഇത്. പുള്ളിക്കാരനെ അടുത്തറിഞ്ഞപ്പോഴല്ലേ മനസിലായത് ആള് ഭയങ്കര ജോളിയാണ്. കമ്പനികൂടാൻ പറ്റിയ ഐറ്റം.

മൂന്നുമാസംകൊണ്ട് കടയുടെ പണികളെല്ലാം തീർത്ത് ലൈസൻസും എടുത്ത് ഉദ്ഘടനത്തിനൊരുങ്ങി. ഉദ്ഘടന ദിവസം എല്ലാവരുടെയും ശ്രദ്ധ രണ്ടാളിലേക്കാണ്. അതുപോലെ തിളങ്ങി നിൽക്കുവല്ലേ ലെച്ചുവും തുഷാരയും. തുഷാരയെ ആദ്യമായാണ് സാരിയിൽ കാണുന്നത്. കോളേജ് പരിപാടികൾക്കൊക്കെ മിക്ക പെൺകുട്ടികളും സാരിയുടുത്ത് കണ്ടിട്ടുണ്ടെങ്കിലും തുഷാരയെ ഇതുവരെ

💬 Comments

View all comments