Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]
കുളിയൊക്കെ കഴിഞ്ഞ് വന്നാൽ എനിക്ക് എന്തെങ്കിലും വേണ്ടിവരുമെന്ന്.
താഴെ പോയി നോക്കുമ്പോൾ ലെച്ചു അവിടുണ്ട്. അപ്പൊ ഇവളിന്ന് പോകുന്നില്ലേ.. കല്യാണം പ്രമാണിച്ച് ലീവാക്കിയോ..
: ലെച്ചു ഇന്ന് ലീവാണോ….
: ഓഹ് .. ഞാനിന്ന് പോകുന്നില്ല.. നിന്റെ പെണ്ണ് വന്നതല്ലേ, അവൾക്ക് കമ്പനി കൊടുക്കാമെന്ന് വിചാരിച്ചു
: അപ്പൊ ഇവൾ എല്ലാം പ്ലാൻ ചെയ്ത് വന്നതാണല്ലേ…ഒരു വാക്ക് പറഞ്ഞില്ലല്ലോ
എല്ലാവരുംഒരുമിച്ചിരുന്ന് കഴിച്ചശേഷം കിച്ചാപ്പിയുടെ വീട്ടിലേക്ക് നടന്നു. ലെച്ചു കൂടെയുള്ളത് ഒരുകണക്കിന് നന്നായി. തുഷാരയ്ക്ക് ഒരു കൂട്ടായല്ലോ. കല്യാണ വീട്ടിൽ എത്തിയതും എല്ലാവരും തുഷാരയെ അടുത്ത് വിളിച്ചിരുത്തി സംസാരിക്കുന്നുണ്ട്. മാധവേട്ടന്റെ മോന്റെ പെണ്ണെന്ന് പറഞ്ഞാൽ നാട്ടുകാർക്ക് വലിയ കാര്യമാണ്. പെണ്ണുകാണാൻ പോയെന്ന് അറിഞ്ഞതുമുതൽ എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു തുഷാരയെക്കുറിച്ച്. കല്യാണവീട്ടിൽ എത്തിയതിൽ പിന്നെ തുഷാരയെ ശ്രദ്ധിക്കാൻ അധികം സമയം കിട്ടിയില്ല. അവളെ പൂർണമായും ലെച്ചുവിനെ ഏല്പിച്ചിട്ട് ഓരോ പണികളുമായി ഓടിനടക്കുകയാണ്. ഉച്ചയായപ്പോൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് പെണ്ണിനോട് കുറച്ചുനേരം സംസാരിക്കുന്നത്. അവളും മോശമല്ല കേട്ടോ.. ലെച്ചുവിന്റെ കൂടെ കൂടി ഓരോ പണികൾ ചെയ്യുകയായിരുന്നു. അതുകൊണ്ട് നാട്ടുകാർക്കൊക്കെ തുഷാരയെ വല്ലാതെ ബോധിച്ചു. നാലാളെകൊണ്ട് നല്ലത് പറയിപ്പിക്കാൻ എന്റെ പെണ്ണ് മിടുക്കിയാണ്. പണത്തിന്റെ അഹങ്കാരമൊന്നും തീരെയില്ല. ഏത് ലെവലിലേക്കും ഉയരാനും താഴാനും കഴിയുന്ന പെർഫെക്റ്റ് വൈഫ്.
വൈകുന്നേരം നീതുവിന്റെ ഡ്രസ്സ് കൊണ്ടുകൊടുക്കുന്ന ചെറിയൊരു ചടങ്ങുണ്ട്. അതിന് പോകാൻ നേരം തുഷാരയെ കൂടെ കൂട്ടി. വണ്ടിയിൽ വേറെയും ആളുകൾ ഉള്ളതുകൊണ്ട് അധികം അടുത്തിടപഴകാൻ പറ്റിയില്ല. എന്നാലും കുഴപ്പമില്ല, എന്റെ സാനിധ്യം അവളുടെ കൂടെത്തന്നെ ഉണ്ടല്ലോ. നീതുവിന്റെ വീട്ടിൽ പോയി വരുമ്പോഴേക്കും തുഷാരയുടെ അച്ഛനും അമ്മയും
💬 Comments
View all comments