0%

Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]

Author : wanderlust Read All Parts 5.8K

കല്യാണ വീട്ടിൽ എത്തിയിട്ടുണ്ട്. ലെക്ഷ്മികുട്ടിയും ലെച്ചുവും അവരുടെ കൂടെത്തന്നെ ഉണ്ട്. തുഷാരയെ അവരെ ഏല്പിച്ച് അവളുടെ അച്ഛനെയും കൂട്ടി ഒരു സൈഡിലേക്ക് മാറി. പുള്ളിക്കാരന് അങ്ങനെ പ്രായവ്യത്യാസം ഒന്നുമില്ല, എന്റെ കൂട്ടുകാരുടെ കൂടെ അടുത്തിടപഴകുന്നത് കണ്ടിട്ട് എനിക്കുതന്നെ അതിശയമായിപ്പോയി. എന്നാപ്പിന്നെ രണ്ടെണ്ണം പിടിപ്പിച്ചാലോ എന്നുംപറഞ്ഞ് കൂട്ടുകാർ നിർബന്ധിച്ചപ്പോൾ പുള്ളി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി…

: അച്ഛൻ വന്നേ… ഇതിലെന്താ ഇത്ര നാണിക്കാൻ…

: അല്ലട… നിനക്ക് വല്ല നാണക്കേടും ഉണ്ടോന്ന് നോക്കിയതാ…

: ഒരു കുഴപ്പോം ഇല്ല… വന്നേ

എല്ലാവരുംകൂടി പറമ്പിന്റെ ഒരു മൂലയിലേക്ക് മാറിയിരുന്നു. ആദ്യ പെഗ്ഗ് തലമൂത്ത ആൾക്കുതന്നെ കൊടുക്കണമെന്ന് അഭിക്ക് ഒരേ നിർബന്ധം. അച്ഛന് ചെറിയ ചമ്മലുണ്ടോ എന്നായിരുന്നു എന്റെ ഉള്ളിൽ…

: നീ ഒഴിക്കെടാ മോനെ… ഇതൊന്നും പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ വച്ചോണ്ടിരിക്കരുത്ത്..

: ഐവ… എന്റെ രാജീവേട്ടാ നിങ്ങള് മുത്താണ്. സാധനം ഇത്തിരി ലോക്കൽ ആണ്, നിങ്ങൾ സ്കോച്ചൊക്കെ ആയിരിക്കില്ലേ അടിക്കുന്നത്…

: അഭി നല്ല സാധനം വേണേൽ വീട്ടിൽ ഉണ്ടെടാ.. എടുക്കണോ

: നീ ചുമ്മാ ഇരി മരുമോനെ… ഈ മുന്തിയ സാധനമൊന്നും അടിച്ചാൽ ഒരു മൂടാവില്ലെടോ… അടിച്ച അപ്പൊ തരിപ്പാവണം, അതാ എനിക്കിഷ്ടം. അതിന് നമ്മുടെ ഗോൾകോണ്ട, ഓൾഡ് മങ്കൊക്കെ വേണം…

എന്റെ പൊന്നോ.. ഇങ്ങേര് നമ്മുടെ അതേ വേവ് ലെങ്ത്ത് ആണല്ലോ… എന്തായാലും പൊളിച്ചു. ഇതുപോലൊരു അപ്പനെ കിട്ടാൻ പുണ്യം ചെയ്യണം. ഇനി അപ്പനെ കൂട്ടിപ്പോയി കള്ളുകുടിച്ചിട്ട് പെണ്ണ് കിടന്ന് കയറ് പൊട്ടിക്കുമോ എന്നാ എന്റെ പേടി. എല്ലാവരും രണ്ട് പെഗ്ഗടിച്ച് നിർത്താമെന്ന് വിചാരിച്ചതാ.

💬 Comments

View all comments