Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]
തോനുന്നു, ഇന്നും നല്ല സുന്ദരി മോളായിട്ടാണ് ഉടുത്തൊരുങ്ങിയിരിക്കുന്നത്. ഇന്നലത്തെ വെള്ളമടിയോടെ അച്ഛൻ എന്റെ ചങ്ക് ബ്രോയെപ്പോലെയായി. ഇന്ദിരാമ്മയ്ക്ക് ലക്ഷ്മികുട്ടിയെ കിട്ടിയതോടെ രണ്ടാളും വാതോരാതെ തള്ളി മറിക്കുന്നുണ്ട്. നീതുവിന്റെ ക്ഷണപ്രകാരം കോളേജ് ടീം മുഴുവൻ വന്നിട്ടുണ്ട്. എല്ലാവരെയും ഒരിക്കൽക്കൂടി കാണുവാനുള്ള അവസരമായി. ഭക്ഷണമൊക്കെ കഴിഞ്ഞ് തുഷാരയെ ലെച്ചുവിനെ ഏല്പിച്ച് അച്ഛനും അമ്മയും വീട്ടിലേക്ക് തിരിച്ചു.
കിച്ചാപ്പിയുടെ വീട്ടിലേക്കുള്ള യാത്രയിൽ പാട്ടുംകൂത്തുമായി അടിച്ചുപൊളിക്കാൻ ലെച്ചുവും തുഷാരയുമുണ്ട്. കല്യാണ പെണ്ണിനേയും ചെക്കനേയും വണ്ടിയിൽ നിന്നും ഇറക്കി ബാൻഡ്മേളത്തിന്റെ അകമ്പടിയോടെയാണ് വീട്ടിലേക്ക് ആനയിച്ചത്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും നീതുവിനെ നാട്ടുകാരും കൂട്ടുകാരും രണ്ടുകൈയും നീട്ടി സ്വീകരിച്ചു. വൈകുന്നേരത്തെ റിസെപ്ഷനും ഫോട്ടോയെടുപ്പും എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുമ്പോഴേക്കും ക്ഷീണിച്ചു.
: ശ്രീകുട്ടാ… നിങ്ങൾ രണ്ടാളും ഇങ്ങനെ കല്യാണവും കൂടി നടന്നോ… നിനക്ക് കെട്ടണ്ടേ
: എന്റെ ലെച്ചു… ഇതെന്താ ആരും പറയാത്തതെന്ന് ഓർക്കുവായിരുന്നു ഞാൻ. നീ ഒന്ന് കാര്യങ്ങൾ വേഗം നടപ്പാക്കാൻ പറയെടോ
: അമ്പട കള്ളാ… മൂത്തിരിക്കുവാണല്ലേ… തുഷാരെ,,,, നീ കേട്ടോടി
: ചേച്ചിക്കൊന്നും ഒരു താല്പര്യം ഇല്ലാഞ്ഞിട്ടാ… ഏട്ടൻ പറഞ്ഞപോലെ വേഗം നടത്തി തന്നൂടെ
: ഉവ്വ…. ഞാൻ പറയാം ട്ടോ… അത് പോട്ടെ, ഇന്നലെ അച്ഛൻ എന്താ ഈ കള്ളുകുടിയനെക്കുറിച്ച് പറഞ്ഞത്…
: അച്ഛൻ എന്നെ പുകഴ്ത്തി കൊന്നു. കെട്ടിപിടിച്ച് ഒരുമ്മയും തന്നിട്ടാ വിട്ടത്…
: എന്തിന്…!
: അച്ഛന് ആൺകുട്ടികൾ ഇല്ലാത്ത വിഷമം പണ്ടേ ഉള്ളതാ… ഇപ്പൊ എനിക്കൊരു മോനെ കിട്ടിയെന്ന് പറഞ്ഞ് അമ്മയെ എടുത്ത് പൊക്കുന്നതൊക്കെ കണ്ടു. ആള് ഭയങ്കര ഹാപ്പിയാ.. അല്ലെങ്കിലും രണ്ടെണ്ണം
💬 Comments
View all comments