0%

Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]

Author : wanderlust Read All Parts 5.8K

അടിച്ചാൽ ഭയങ്കര സ്നേഹമാണ്. രണ്ടാളുടെയും കളി കാണാൻ നല്ല രസാണ്…

ലെച്ചുവും തുഷാരയും സംസാരിച്ചിരിക്കുന്നതിനിടയിൽ ഞാൻ പോയി നല്ലൊരു കുളി പാസാക്കി. ഇനി അവളെ വീട്ടിൽ കൊണ്ടുവിടാൻ പോകണം. ലെച്ചുവിനെ നിർബന്ധിച്ചെങ്കിലും അവൾ വന്നില്ല. ഞങ്ങൾക്കിടയിൽ കട്ടുറുമ്പാവേണ്ടെന്ന് കരുതിക്കാണും. രാവിലെ മുതൽ തുഷാര ലെച്ചുവിന്റെ കൂടെയായിരുന്നല്ലോ. ഇനി കുറച്ച് സമയം അനിയന് ഒറ്റയ്ക്ക് പെണ്ണിനോട് ശൃങ്കാരിക്കാൻ അവസരം കൊടുക്കാമെന്ന് കരുതിക്കാണും. തുഷാരയുടെ വീട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ പറയാനുണ്ടായിരുന്നത് കല്യാണത്തെകുറിച്ചാണ്. ഇനിയിപ്പോ നമ്മുടെ ഊഴമാണ്. എത്രയും പെട്ടെന്ന് ആയാൽ അത്രയും നല്ലത്…

***********

തുഷാരയുടെ വീട്ടുകാരുമൊത്ത് ആലോചിച്ച് കല്യാണത്തിനുള്ള ആലോചനകൾ സജീവമായി. കല്യാണത്തിന് എന്തായാലും വരുമെന്ന് പാച്ചു പറഞ്ഞിട്ടുണ്ട്. അതോടെ ലെച്ചുവിന്റെ മുഖം വിടർന്ന് കണ്ടു. പാച്ചുവിനോടുള്ള അവളുടെ ഇഷ്ടത്തിന്റെ ആഴം പലപ്പോഴും അറിഞ്ഞിട്ടുണ്ടെങ്കിലും ഈ തവണ ലെച്ചു ഭയങ്കര സന്തോഷത്തിലാണ്. ഞാനും ആഗ്രഹിച്ചിരുന്നു എന്റെ കല്യാണ സമയത്ത് പാച്ചു ഇവിടെ ഉണ്ടാവണമെന്ന്. കാരണം എനിക്കൊരു ജീവിതമുണ്ടാവുമ്പോൾ ലെച്ചു മാത്രം പഴയ ഒറ്റപ്പെടലിലേക്ക് വീണ്ടും പോകരുതല്ലോ..

എല്ലാവരുടെയും സൗകര്യം കണക്കിലെടുത്ത് കല്യാണത്തിനായി നല്ലൊരു തീയതി കുറിച്ചു. കല്യാണം ഉറപ്പിച്ചതുമുതൽ തുഷാര വല്ലാത്ത ആവേശത്തിലാണ്. കല്യാണം വിളിക്കലും വീട് വൃത്തിയാക്കലുമായി തിരക്കോട് തിരക്കാണ്. രാവിലെമുതലുള്ള ഓട്ടപ്പാച്ചിലിനൊടുവിൽ രാത്രി ലെച്ചുവിനെയും കെട്ടിപ്പിടിച്ച് കിടക്കാൻ പ്രത്യേക സുഖമാണ്. കല്യാണ ശേഷം ലെച്ചുവായിരിക്കും ഏറ്റവും കൂടുതൽ സങ്കടപെടുക. പാച്ചു കല്യാണത്തിന് വരണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചതും ഈ ഒരു കാരണംകൊണ്ടാണ്. കല്യാണ സാരി എടുക്കാൻ പോകുമ്പോൾ ലെച്ചുവാണ് ഞങ്ങളുടെ കൂടെ വന്നത്. ലെച്ചുവിനും തുഷാരയ്ക്കും ഒരുപോലെ ഇഷ്ടപെട്ട സാരി തന്നെ വാങ്ങി. തുഷാരയ്ക്കുവേണ്ടിയുള്ള മറ്റ്

💬 Comments

View all comments