Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]
എന്നിട്ടാ എന്റെ കെട്ടിയോനോട് പൈസ ചോദിക്കുന്നേ…
: ലച്ചൂ… നീ ഇത്ര പെട്ടെന്ന് കാലുമാറി അല്ലെ. ഇന്നലെവരെ ഞാൻ ബേങ്കിൽ കൊണ്ടുവിട്ടതൊക്കെ നീ മറന്നല്ലേ…
തിരിച്ച് വീട്ടിലേക്ക് പോകുന്നവഴി പാച്ചുവും ലെച്ചും സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നി. ഞാൻ ഇരിക്കുന്നുണ്ടെന്ന് പോലും ചിന്തയില്ല രണ്ടിനും. എന്തൊക്കെയോ ഡബ്ബിൾ മീനിംഗിൽ പറയുന്നുണ്ട്. കൂടുതലും പാച്ചുവിൻറെ വേട്ടയെകുറിച്ചാണ്. ഇടയ്ക്ക് ലില്ലിയുടെ കാര്യം പറയുന്നത് കേട്ട് ഞാൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ ലെച്ചു എന്നെ നോക്കി ചിരിക്കുന്നുണ്ട്. വീടെത്തുന്നതുവരെ ലെച്ചുവും പാച്ചുവും വാ തോരാതെ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് അതിശയമായിരുന്നു. പാച്ചുവിനെ ഇത്രയും സ്നേഹിക്കുന്ന ലെച്ചുവാണോ ഇത്രയും നാൾ എന്റെ പെണ്ണായി ജീവിച്ചത്.
: ലെച്ചു… ഇനി പാച്ചുവിൻറെ വീട്ടിലേക്ക് പോണോ… മറ്റന്നാൾ കല്യാണം അല്ലെ. രണ്ടാൾക്കും അതൊക്കെ കഴിഞ്ഞിട്ട് പോയാൽ പോരെ
: അളിയോ… വണ്ടി നേരെ മംഗലത്ത് വീട്ടിലേക്ക് വിടെന്നെ… ഞങ്ങൾ അളിയന്റെ കല്യാണവും കൂടി തുഷാരയെ പിടിച്ച് റൂമിൽ കൊണ്ടു തന്നിട്ടേ പോകു. അല്ലെ മോളെ ലച്ചൂ…
: അങ്ങനെ പറഞ്ഞുകൊടുക്ക് പാച്ചു… ചെക്കന് നല്ല ടെൻഷൻ ഉണ്ടെന്ന് തോനുന്നു…
: ഒന്ന് പോടി… അളിയൻ അതിലൊക്കെ പുലിയല്ലേ. ഒരു പേടിയും ഇല്ല.. അല്ലെ അളിയാ
: അളിയോ…രണ്ടാളും കൂടി ചേർന്നുള്ള അറ്റാക്കാണല്ലോ..
: ഇതൊക്കെ ഒരു രസല്ലേ ശ്രീകുട്ടാ…നീ എവിടെങ്കിലും നിർത്താൻ മറക്കല്ലേ, വിശക്കുന്നു..
ഹോട്ടലിൽ കയറി നന്നായി ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടങ്ങി. പാച്ചുവിൻറെ ഓരോ കഥകൾ കേട്ട് വീട്ടിലെത്തിയത് അറിഞ്ഞില്ല. പാച്ചു വന്നതിൽ പിന്നെ ശരിക്കും ഒറ്റപെട്ടത് ഞാനാണ്. ലെച്ചുവിനെ കുറ്റം
💬 Comments
View all comments