Chapter Title : അരളിപ്പൂന്തേൻ 7 [Wanderlust]
പറഞ്ഞിട്ട് കാര്യമില്ല. ഭർത്താവ് ഉണ്ടാവുമ്പോൾ അവൾക്ക് എന്നോടൊത്ത് ഇടപഴകാൻ പറ്റില്ലല്ലോ. രാത്രി തുഷാരയുമായി സംസാരിച്ചിരിക്കുമ്പോൾ ലെച്ചു കതക് തുറന്ന് അകത്തേക്ക് വന്നു. പുറകെ പാച്ചുവും. പാച്ചു ഫോൺ തട്ടിയെടുത്ത് തുഷാരയോട് സംസാരിച്ചു. അവന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. ആള് ഭയങ്കര ജോളിയാണ്. ചെറുക്കനെ ഇപ്പൊ തിരിച്ചു തരാമെന്നും പറഞ്ഞ് അവൻ തന്നെ ഫോൺ കട്ടാക്കി.
: അളിയാ വാ എണീക്ക്… ഒരു ചെറിയ പരിപാടിയുണ്ട്
: പുറത്ത് പോകാൻ ആണോ..
: നീ വാടാ ശ്രീകുട്ടാ…
രണ്ടുപേരും ചേർന്ന് എന്റെ കൈകൾ പിടിച്ച് വലിച്ച് കൂട്ടികൊണ്ടുപോയി. ലെച്ചുവിന്റെ റൂമിൽ എത്തിയപ്പോൾ ചെറിയൊരു ബാറിന്റെ സെറ്റപ്പ് തന്നെ ഒരുക്കിവച്ചിട്ടുണ്ട്. പേരുപോലും കേട്ടിട്ടില്ലാത്ത ഏതൊക്കെയോ വിലകൂടിയ മദ്യക്കുപ്പികൾ. ഐസ് ക്യൂബും ഫ്രൂട്സും ഇറച്ചിയും ഒക്കെ റെഡി.
: ഓഹോ… ഇതായിരുന്നോ പരിപാടി.. എന്ന പറയണ്ടേ. കുറച്ചു ദിവസമായി വിചാരിക്കുന്നു രണ്ടെണ്ണം അടിക്കണമെന്ന്..
: അളിയൻ നോക്കി നിക്കാതെ പൊട്ടിച്ച് ഒഴിക്കെന്നേ… ധാ മൂന്ന് ഗ്ലാസ്സുണ്ട്..
: മൂന്നോ…. ഇവളും…
: ഒഴിക്കെടാ… പാച്ചുവിൻറെ കൂടെ കൂടിയാൽ പിന്നെ ലെച്ചു വേറെ ലെവലാണ് മോനെ..
: അളിയാ ഇവൾ ബിയർ മാത്രമൊന്നുമല്ല… എന്റെ കൂടെ കൂടിയാൽ എല്ലാം പോകും..
ലെച്ചു ഞാൻ വിചാരിച്ചപോലല്ല. നല്ല കപ്പാസിറ്റി ആണല്ലോ. പാച്ചു പിന്നെ ടാങ്കാണ്. എത്ര അടിച്ചാലും കുറ്റിപോലെ നിൽക്കും. ഒരു മൂന്ന് പെഗ്ഗിൽ ഞാൻ നിർത്തി. കള്ളുകുടി കഴിഞ്ഞ് ഒരുപാടുനേരം സംസാരിച്ചിരുന്നു. രണ്ടാളുടെയും സംസാരത്തിൽ നിന്നും എനിക്കൊരു കാര്യം മനസിലായി. ഇവർ രണ്ടാളും നല്ല സുഹൃത്തുക്കൾ കൂടിയാണ്. രണ്ടാളുടെയും സംസാരം കേട്ടാൽ
💬 Comments
View all comments