0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

നീ പോയി എടുത്ത് കൊടുക്ക് ശ്രീകുട്ടാ…

: എന്റെ അമ്മേ.. അവിടെ തന്നെ ഉണ്ട് .. അവൾ കാണാഞ്ഞിട്ടാ

: നീ പോയിട്ട് വാടാ.. നിനക്കും ഡ്രസ്സ് മാറണ്ടേ…

എന്റെ ലച്ചൂ.. നീ മുത്താണ് മോളെ. ഇത്ര പെട്ടെന്ന് ആഗ്രഹം സാധിച്ചു തരുമെന്ന്  വിചാരിച്ചില്ല. മുറിയിൽ എത്തിയ ഉടനെ ലെച്ചു പുറത്തേക്കിറങ്ങി. അവളുടെ മുഖത്തെ കള്ളചിരിയൊന്ന് കാണണം..

: ഡാ.. വേഗം വേണേ.. ഞാൻ ഇവിടെ തന്നെ നിൽക്കാം

: ദേ പോയി ദാ വന്നു…. നീ പുറത്ത് നിൽക്ക്.

കതക് കുറ്റിയിട്ട് തിരിഞ്ഞപ്പോഴേക്കും തുഷാര ബാത്റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. എന്നെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി. എന്റെ അരികിലേക്ക് ഓടി വന്ന അവളുടെ തുടയോട് ചേർത്തുപിടിച്ച് പൊക്കി. മുതുകിൽ കൈകുത്തി നിന്ന് എന്നെത്തന്നെ നോക്കി നിൽക്കുന്ന അവളെയും കൊണ്ട് രണ്ടു വട്ടം കറങ്ങി, പെണ്ണിനെ നിലത്ത് നിർത്തി…ഉടനെ അവൾ എന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി. തുഷാരയുടെ രണ്ട് കവിളും ചേർത്തുപിടിച്ച് തുടിക്കുന്ന അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ അമർന്നു….

: ഏട്ടാ… എങ്ങനുണ്ട്

: എന്റെ പൊന്നേ… ഇത് എത്രയാ ഈ ഇട്ടിരിക്കുന്നേ, ചെറിയ ജ്വല്ലറി തുടങ്ങാൻ മാത്രം ഉണ്ടല്ലോ

: അച്ഛന്റെ നിർബന്ധം ആണ്…

: എല്ലാം സൂപ്പറായിട്ടുണ്ട്. ഈ ജിമിക്കി മതിയല്ലോ പെണ്ണെ നിന്നെ മോഹിക്കാൻ…

: ഏട്ടനും ഗ്ലാമർ ആയിട്ടുണ്ട്.. കഴുത്തിൽ ഒരു മാലയൊക്കെ വന്നപ്പോൾ എന്താ രസം കാണാൻ..

: വർത്തമാനമൊക്കെ നമുക്ക് പിന്നെ പറയാം… നീയിങ്ങ് വന്നേടി പെണ്ണെ…

തുഷാരയുടെ ഇടുപ്പിൽ പിടിച്ച് വലിച്ച്

💬 Comments

View all comments