0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

നോക്കി.

: എന്താടാ നീ അവളോട് പറഞ്ഞേ… പെണ്ണ് ഇത്ര പെട്ടെന്ന് ചിരിക്കാൻ

: ഞാൻ പുതിയ ബ്രഷ് വാങ്ങിയ കാര്യം പറഞ്ഞതാ…

: ഓഹ്…രണ്ടാളും കൊതിച്ച് കെട്ടിയപോലുണ്ടല്ലോ…

: അളിയോ… മറ്റേ ഡയലോഗ് പറയുന്നോ… ജങ്ക ജഗ ജഗാ…

വീട്ടിലേക്കുള്ള യാത്രയിൽ പുറകിലെ സീറ്റിൽ എന്നോട് ചേർന്നിരിക്കുകയാണ് തുഷാര. ലെച്ചു മുന്നിൽ ഇരുന്ന് എല്ലാവരെയും കിട്ടത്തക്ക വിധത്തിൽ  ഫോണും പിടിച്ച് സെൽഫി എടുക്കുന്ന തിരക്കിൽ ആണ്.

വീട്ടിലെത്തി ഫോട്ടോ പിടുത്തവും ബാക്കി ചടങ്ങുകളും ഒക്കെ കഴിഞ്ഞ് കുറച്ചൊന്ന് ഫ്രീയായത് ഇപ്പോഴാണ്. പൂമാലയും കയ്യിലെ ബൊക്കയും അഴിച്ചു വച്ചപ്പോഴല്ലേ പെണ്ണിന്റെ ശരിക്കുള്ള ഭംഗി കാണുന്നത്. കെട്ടിപ്പിടിച്ച് അങ്ങനെ നില്ക്കാൻ തോന്നും. എന്താ ഒരു അഴക്…. ഡ്രസ്സ് മാറാനായി തുഷാര എന്റെ മുറിയിലേക്ക് പോവാൻ ഒരുങ്ങുകയാണ്. എനിക്ക് എങ്ങനെങ്കിലും കൂടെ പോകണമെന്നുണ്ട്. എന്താ ഒരു വഴി… വഴിയൊരുക്കാനല്ലേ നമ്മുടെ ലെച്ചുപെണ്ണ്…

: ലെച്ചു.. ഒന്നിങ്ങ് വന്നേ…

: എന്താടാ..

:ഡീ… എന്നെക്കൂടി എങ്ങനെങ്കിലും ഒന്ന് മുകളിൽ എത്തിക്കെടി…

: എന്തൊരു ആക്രാന്തം ചെക്കന്..

: എടി അതല്ല… എനിക്ക് ഈ വേഷത്തിൽ അവളെയൊന്ന് കെട്ടിപിടിക്കണം… ഈ അവസരം പിന്നെ കിട്ടില്ലല്ലോ… പ്ലീസ് ലെച്ചു

: ഓഹ്.. അങ്ങനെ… നിക്ക് ഞാൻ വഴിയുണ്ടാക്കാം…

ലെച്ചു തുഷാരയെയും കൂട്ടി മുകളിലേക്ക് പോയി. എന്റെ മുറിയിൽ എത്തി കുറച്ച് സമയത്തിന് ശേഷം അവൾ മുകളിൽ നിന്നും ഉറക്കെ വിളിച്ചു.

: ശ്രീകുട്ടാ…. ഈ ഷെൽഫിന്റെ താക്കോൽ എവിടെ…

: അവിടെ എവിടേലും കാണും… നീ ശരിക്കും നോക്ക്

: അവൾ നോക്കിയാലൊന്നും കാണില്ല,

💬 Comments

View all comments