0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

വീടൊക്കെ നമുക്ക് ഇവിടെ പണിയാം അല്ലെ അമ്മേ..

: ഞാൻ അന്നേ ലെച്ചുവിനോട് പറഞ്ഞതാ… വേറെ സ്ഥാലമൊന്നും നോക്കണ്ട, ഇവിടെ തന്നെ എടുക്കാമെന്ന്…

ലെച്ചുവിന്റെ മുഖത്തെ തെളിച്ചം എല്ലാവരുടെയും മനസ് നിറച്ചു. അവർ പോയിക്കഴിഞ്ഞ് കിച്ചാപ്പിയും നീതുവും വീട്ടിലേക്ക് വന്നു. തുഷാരയും നീതുവും മാറിനിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. രണ്ടാളും പുതുപെണ്ണല്ലേ… എന്തെങ്കിലും ടിപ്സ് പറയുവായിരിക്കും. കിച്ചാപ്പി പോയിക്കഴിഞ്ഞ് തുഷാരയെയും കൂട്ടി പറമ്പിലൂടെ ചെറിയൊരു നടത്തം. ചന്ദ്രേട്ടന്റെ വീടുവരെ പോകാമെന്ന് വിചാരിച്ചു. അന്ന് ക്യാമ്പിന് വന്നപ്പോൾ കണ്ട തുഷാരയല്ല ഇപ്പോൾ. ആള് ഭയങ്കര സന്തോഷത്തിലാണ്. ഒപ്പം കൗതുകവും. മുന്നിൽ നടക്കുന്ന അവൾ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കും, എന്നിട്ട് എന്നെ നോക്കി  പുഞ്ചിരിയും സമ്മാനിക്കും..

: എടി കാന്താരി… നീതു എന്താ നിന്നോട് പറഞ്ഞത്..

: അത് നമ്മൾ പെണ്ണുങ്ങൾക്ക് എന്തെല്ലാം പറയാനുണ്ടാവും…

: ഓഹ് നിങ്ങൾ വലിയ പെണ്ണുങ്ങൾ… ഞാൻ കാണാത്തതല്ലേ..

: ഒന്നുമില്ല ഏട്ടാ.. എങ്ങനുണ്ടായിരുന്നു ഇന്നലത്തെ രാത്രി എന്ന് ചോദിക്കുവായിരുന്നു…

: എന്നിട്ട് കട്ടുറുമ്പ് എന്ത് പറഞ്ഞു…

: ഞാൻ എവിടെയും തൊടാതെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു… എനിക്ക് ഇഷ്ടമല്ല നമ്മുടെ കാര്യം മറ്റൊരാളോട് പറയുന്നത്.

: നല്ല കുട്ടി….

: ഏട്ടാ… നമുക്ക് ഒന്നുകൂടി കുളത്തിൽ കുളിക്കണ്ടേ..

: കുളി മാത്രം മതിയോ… ഒരു കളികൂടി ആയാലോ…

: അയ്യേ… എന്നിട്ട് വേണം ആരെങ്കിലും കാണാൻ.

: എന്ന നമുക്ക് ബാത്‌റൂമിൽ പോയി കുളിച്ചോണ്ട് കളിക്കാം എന്തേ…

: അത് കൊള്ളാം… ഈ ഏട്ടന് ഏതുനേരവും ഈ ചിന്തയേ ഉള്ളു…

: ദേ കണ്ണൻ വരുന്നുണ്ട്… ബാക്കിയൊക്കെ

💬 Comments

View all comments