0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

റൂമിൽ എത്തിയിട്ട് പറയാം ട്ടോ…

ഞങ്ങളെ കണ്ട് ഓടിവന്ന കണ്ണനെ തുഷാര പൊക്കിയെടുത്തു. ഇപ്പോൾ അവൾക്ക് വേണ്ടായിരുന്നു എന്ന് തോന്നിക്കാണും. കണ്ണൻ നല്ല ബുൾഡു ആണേ.. നല്ല ഭാരമുണ്ട് ചെക്കന്. അതുകൊണ്ട് ഞാൻ എടുക്കാൻ നിൽക്കാറില്ല.

ചന്ദ്രേട്ടന്റെ വീട്ടിലെത്തി ഉമ്മറത്തിരുന്ന് ഒത്തിരി നേരം സംസാരിച്ചു. സ്വപ്നേച്ചി എല്ലാവർക്കുമായി നല്ലൊരു ചായ ഉണ്ടാക്കി. ചന്ദ്രേട്ടൻ ഇടയ്ക്ക് ഒന്ന് പിടിപ്പിച്ചാലോ എന്ന് ചോദിച്ചപ്പോഴേക്കും എല്ലാവരുടെയും നോട്ടം തുഷാരയിലേക്കാണ് പോയത്. എല്ലാവരും അവളെത്തന്നെ നോക്കുന്നത് കണ്ട് തുഷാരയൊന്ന് അമ്പരന്നു..

: മോള് പേടിക്കണ്ട… ഇതിയാൻ ചുമ്മാ മോളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ..

: അയ്യോ എനിക്ക് കുഴപ്പമൊന്നുമില്ല സീതേച്ചി… വീട്ടിൽ അച്ഛൻ അത്യാവശ്യം കഴിക്കാറുണ്ട്. ഇതൊക്കെ കണ്ട് ശീലമായി..

: ചന്ദ്രേട്ടാ.. ഇന്ന് എന്തായാലും വേണ്ട. നമുക്ക് വേറൊരു ദിവസം വിശദമായി കൂടാം..

************

രാത്രി കഴിക്കാൻ ഇരിക്കുമ്പോൾ തുഷാരയാണ് എല്ലാത്തിനും മുന്നിൽ. അമ്മയെ പിടിച്ചിരുത്തി അവൾ തന്നെ എല്ലാവർക്കും ഭക്ഷണം വിളമ്പി. കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് അവൾടെ കണ്ണുകൾ എന്റെ നേരെ തിരിയും. എന്നിട്ടൊരു കള്ളച്ചിരിയും. കഴിച്ചുകഴിഞ്ഞ് ടി.വി കണ്ടിരിക്കുമ്പോൾ ഞാൻ പതിവുപോലെ അമ്മയുടെ മടിയിൽ തലവച്ച് കിടന്നു. ഞാൻ  കിടന്ന ഉടനെ അമ്മ ചിരിക്കുന്നത് കണ്ടപ്പോഴല്ലേ കാര്യം പിടികിട്ടിയത്. കണ്ണുകൾ പതുക്കെ തുഷാരയിലേക്ക് പോയതും പെണ്ണിന്റെ മുഖം ഒന്ന് കാണണം. കുശുമ്പി പെണ്ണ്…

: ഡാ ശ്രീകുട്ടാ… പോയി നിന്റെ പെണ്ണിന്റെ മടിയിൽ കിടക്കെടാ…എനിക്ക് കാല് വേദനിക്കുന്നു.

: അമ്മേ… എരിതീയിൽ എണ്ണ ഒഴിക്കല്ലേ…

: ഏട്ടൻ അവിടെത്തന്നെ കിടന്നോ… അമ്മയുടെ കാലുവേദന ഇപ്പൊ ഞാൻ മാറ്റിത്തരാം

ഇരുന്നുകൊണ്ട് സിനിമ

💬 Comments

View all comments