0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

അതിശയപ്പെടുത്തി.. പാച്ചുവിനെ കണ്ട ഉടനെ അവൾ എന്നെ മറന്നു.. നേരത്തെ അവൾ പറയുകയും ചെയ്തു ഞാൻ പറ്റിക്കുവായിരുന്നെന്ന്.. പക്ഷെ അവളുടെ സംസാരത്തിൽ നിന്ന് അത് എന്നെയല്ലെന്നാണ് എനിക്ക് തോന്നുന്നത്.. ശരിക്കും ലെച്ചു എന്നെ ഉപയോഗിക്കുകയായിരുന്നോ…? പാച്ചു വന്നതുമുതൽ ഈ ചോദ്യം എന്നെ അലട്ടുന്നുണ്ട്…

: ഏട്ടാ…ഏട്ടനെ ആരും പറ്റിച്ചിട്ടില്ല. ഏട്ടൻ ഇതുവരെ ലെച്ചു ചേച്ചിയെ മനസിലാക്കിയിട്ടില്ല.. ഏട്ടനേക്കാൾ നന്നായി എനിക്കറിയാം ചേച്ചിയെ. ആണിനേക്കാൾ നന്നായി പെണ്ണിന്റെ മനസ് കാണാൻ പെണ്ണിനേ പറ്റൂ. അതായിരിക്കും ചേച്ചി എല്ലാം എന്നോട് പറഞ്ഞത്..

: തുഷാരെ നീ…

: ഉം… ഏട്ടന്റെ മനസ്സിൽ ചേച്ചിയോട് പ്രണയം തോന്നിത്തുടങ്ങിയതുകൊണ്ടല്ലേ എന്നെ കണ്ടില്ലെന്ന് നടിച്ചത്. ഏട്ടന്റെ ഇഷ്ടം മനസിലാക്കിയ ചേച്ചി എന്നോട് പറഞ്ഞിരുന്നു അത് അപകടമാണെന്ന്. എനിക്ക് ഏട്ടനെ ജീവനുതുല്യം ഇഷ്ടമാണെന്ന് അറിഞ്ഞതുകൊണ്ടാവാം ചേച്ചി എന്നെ ഏട്ടനുമായി അടുപ്പിക്കാൻ ശ്രമിച്ചത്. പക്ഷെ പതിയെ ഞാൻ മനസിലാക്കി ഏട്ടന്റെ ഇഷ്ടത്തെക്കാൾ അപകടമാണ് ലെച്ചു ചേച്ചി ഏട്ടനെ പ്രണയിച്ചാലുള്ള അവസ്ഥ. അത് ചേച്ചിക്കും നന്നായി അറിയാം. ഒരിക്കൽ എന്നോട് തുറന്ന് സമ്മതിച്ചു ചേച്ചിയുടെ ഉള്ളിൽ ശ്രീക്കുട്ടനുള്ള സ്ഥാനം. പക്ഷെ അത് വളരാൻ അനുവദിച്ചുകൂടെന്ന് പറഞ്ഞതും ചേച്ചിയാണ്. അതിനായി ചേച്ചി കണ്ടെത്തിയ മാർഗം പാച്ചുവിനെ സ്നേഹിക്കുകയായിരുന്നു. ഒരവസരത്തിൽ പാച്ചുവിൻറെ കള്ളക്കളികൾ പിടിച്ചപ്പോൾ പാച്ചു തന്റെ തെറ്റ് സമ്മതിച്ച് പശ്ചാത്തപിക്കുകയുണ്ടായി. അന്ന് പാച്ചുവിനെ ചേച്ചി ആശ്വസിപ്പിച്ചത് ഏട്ടനുമായുള്ള ബന്ധം പറഞ്ഞുകൊണ്ടാണ്. പാച്ചുവിന് ആദ്യമൊന്നും വിശ്വാസമായില്ലെങ്കിലും ദിവസേനയുള്ള ഓരോ സംഭവങ്ങളും പറഞ്ഞപ്പോൾ അവനും മനസിലാക്കി നിങ്ങളുടെ ശാരീരിക ബന്ധം സത്യമാണെന്ന്. പാച്ചു വിചാരിക്കുന്നത് ലെച്ചുവിന്റെ അടങ്ങാത്ത ആഗ്രഹം തീർക്കാൻ ഏട്ടനെ അവൾ

💬 Comments

View all comments