0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

ഏട്ടന്റെ മനസിലേക്ക് കയറ്റിയതും ലെച്ചു ചേച്ചി പിൻവലിഞ്ഞതും..

: ഇതൊക്കെ അറിഞ്ഞിട്ടും നീ എന്തിനാടി മുത്തേ ഈ വൃത്തികെട്ടവനെ….

: മതി… സഹതാപം കൊണ്ടല്ല എനിക്ക് ഏട്ടനോട് ഇഷ്ടം തോന്നിയത്. ആദ്യം കണ്ടതുമുതൽ മനസ്സിൽ പതിഞ്ഞിരുന്നു ഈ രൂപം. ആദ്യത്തെ കാഴ്ച്ചയിൽ തന്നെ അത്രയുംപേരുടെ മുന്നിൽവച്ച് അപമാനിച്ചിട്ടും ഏട്ടൻ ഒന്ന് ചൂടായത് പോലും ഇല്ല. എത്ര സൗമ്യമായിട്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്. പിന്നീട് ഏട്ടനെ കളിയാക്കുമ്പോഴും, ഓരോ കുസൃതി ഒപ്പിക്കുമ്പോഴും എന്റെ ഉള്ളിൽ ഏട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. ഒരു പെണ്ണിന്റെ വിശ്വാസം നേടിയെടുക്കാൻ എല്ലാവരെകൊണ്ടും പറ്റില്ല. ലെച്ചുചേച്ചിയുടെ ധൈര്യം ഏട്ടനോടുള്ള വിശ്വാസമായിരുന്നു. അങ്ങനെ ഒരാണിനെ ആരായാലും കൊതിക്കും. അതുപോലെ എന്നെ പിച്ചിച്ചീന്തണമെന്ന് പറഞ്ഞവന്മാരുടെ വായടപ്പിച്ച ശ്രീലാലിന്റെ പെണ്ണാണ് ഞാനെന്ന് പറയാൻ എനിക്ക് അഭിമാനമേ തോന്നിയിട്ടുള്ളൂ. ഏട്ടന് എല്ലാവരെയും സ്നേഹിക്കാനേ അറിയൂ…അങ്ങനെ ഒരാളെ കിട്ടാൻ എല്ലാവർക്കും ഭാഗ്യമുണ്ടാവുമോ.. അതുകൊണ്ട് ഈ കാട്ടുപോത്ത് തുഷാരയ്ക്ക് സ്വന്തമാ…. എന്റെ സ്വന്തം ശ്രീയേട്ടൻ… ഉമ്മ…

: നിങ്ങൾ പെണ്ണുങ്ങളെ ഇനിയും പഠിക്കാനിരിക്കുന്നു… രണ്ടുംകൂടി എന്തൊക്കെയാ ഒപ്പിച്ചുവച്ചത്… എന്നാലും നിനക്ക് ഒരുവാക്ക് പറഞ്ഞൂടായിരുന്നോ എന്നോട്…

: അതാണ് മോനേ തുഷാര… ഞാൻ ഇച്ചിരി സ്വാർത്ഥത കാണിച്ചതാ.. ഇതെല്ലം പറഞ്ഞാൽ എന്റെ കാട്ടുപോത്തിനെ എനിക്ക് കിട്ടിയില്ലെങ്കിലോ… എനിക്കെന്റെ ലച്ചുവിനെ മതിയെന്നും പറഞ്ഞ് പോയാലോ ഈ കള്ളൻ

: എടി കാന്തരീ… നീ കൊള്ളാലോ…

: സത്യം ഏട്ടാ… ലെച്ചു ചേച്ചി ഇതൊക്കെ പറയുന്നതിന് മുന്നേ ഞാൻ ഏട്ടനെ ജീവനുതുല്യം സ്നേഹിച്ചു തുടങ്ങിയിരുന്നു. ചിലപ്പോ ചേച്ചിയുടെ ഉള്ളിൽ ഉള്ളതിനേക്കാൾ ആയിരം ഇരട്ടി ഞാൻ എന്റെ ശ്രീയേട്ടനെ ഇഷ്ടപ്പെട്ടിരുന്നു..

💬 Comments

View all comments