Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]
തുഷാരയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് ഞാൻ ഒരുക്കി വച്ചിട്ടുണ്ട്. അതിന് മുന്നോടിയായി മറ്റൊരു കാര്യം ചെയ്തുതീർക്കാനുണ്ട്. പകൽ മുഴുവൻ തുഷാരയുമായി കറങ്ങി വൈകുന്നേരം വീട്ടിലെത്തി. തുഷാര ഭയങ്കര ഹാപ്പിയാണ്. എന്റെ കൂടെയുള്ള ഓരോ നിമിഷവും അവൾ ആസ്വദിക്കുകയാണ്. ഇന്ന് രാത്രി തുഷാരയുടെ വീട്ടിൽ താമസിക്കാൻ പോകാമെന്ന് ഏറ്റിട്ടുണ്ട്. അമ്മയെ ഒറ്റയ്ക്ക് നിർത്താൻ പേടിയുള്ളതുകൊണ്ട് സ്വപ്നേച്ചിയോട് വീട്ടിൽ വന്ന് നിൽക്കാൻ പറഞ്ഞിട്ടുണ്ട്. ലെച്ചു വരാമെന്ന് പറഞ്ഞതാണ്. അവൾ അത്രയും ദൂരത്തുനിന്നും വരണ്ടേ എന്നുകരുതി അമ്മയാണ് വേണ്ടെന്ന് പറഞ്ഞത്. തുഷാരയുടെ വീട്ടിലേക്കുള്ള യാത്രയിൽ രണ്ടാളും ഭയങ്കര സന്തോഷത്തിലാണ്. വീട്ടിൽ ചെന്ന് കയറിയ ഉടനെ ഇന്ദിരാമ്മ തുഷാരയെ അടിമുടിയൊന്ന് നോക്കി..മുഖത്തൊരു പുഞ്ചിരി വിടർത്തി…
: ശ്രീകുട്ടാ.. പെണ്ണ് ഒന്ന് കൊഴുത്തിട്ടുണ്ട്..
: ഓഹ്.. അവൾ അതിനുമാത്രം കഴിക്കാറൊന്നും ഇല്ല..
: മനസ് സന്തോഷിച്ചാൽ മതി മോനെ.. തടിയൊക്കെ താനെ വന്നോളും.. ഇവളെ ഞാൻ കെട്ടുമ്പോ പെൻസിൽ കൊള്ളിപോലെ ഉണ്ടായതാ… ഇപ്പൊ നോക്കിയേ
: എട്ടോ…ഇവരുടെ തള്ള് തുടങ്ങി.. ഇനി രക്ഷയില്ലാ…
: ഡീ.. നീ പോയി ശ്രീകുട്ടന് മാറാൻ തുണിയെടുത്ത് കൊടുക്ക്.. രണ്ടാളും ഡ്രെസ്സൊക്കെ മാറി വാ. ഞാൻ അപ്പോഴേക്കും ചായ ഇടാം
: ചായയോ ഈ സമയത്തോ… നീ പോയേടി ഇന്ദിരേ.. എനിക്കും ശ്രീകുട്ടനും വേറെ പണിയുള്ളതാ…
: അച്ഛാ… എന്റെ കെട്ടിയോനെ വഷളാക്കുമോ…
: അച്ചോടാ…. ഡി മോളെ…നിന്നെ കിട്ടുന്നതിന് മുന്നേ ഞാനും ശ്രീകുട്ടനും ബാർ മേറ്റ്സ് ആണ്…. രണ്ടാളും വേഗം പോയി ഡ്രസ്സ് മാറി വന്നേ…
: ഈ മനുഷ്യന്റെ കാര്യം… അടിക്കാൻ മുട്ടിയിരിക്കുവാണെന്ന് തോനുന്നു.
:
💬 Comments
View all comments