0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

പിന്നല്ലാതെ… മക്കൾ രണ്ടാളും വരുന്നെന്ന് പറഞ്ഞപ്പോഴേ അടി നിർത്തിയതാ… ഇന്ന് എന്റെ മോന്റെ കൂടെ തകർക്കണം

തുഷാരയുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കാണുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറയും. രണ്ടാളും മത്സരിച്ച് സ്നേഹിക്കുകയാണ്. ഡ്രെസ്സൊക്കെ മാറി താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും അച്ഛനും അമ്മയും മുകളിലേക്ക് കയറി വന്നു. ഫുൾ സെറ്റപ്പുമായാണല്ലോ വരവ്. ഓപ്പൺ ടെറസ്സിൽ സജ്ജീകരിച്ചിരിക്കുന്ന ടേബിളിൽ കുപ്പിയും ഗ്ലാസും നിരന്നു. ഇന്ദിരാമ്മയ്ക്ക് പണ്ട് ബാറിലായിരുന്നോ ജോലി..എല്ലാം ഒരുക്കിവയ്ക്കുന്നത് കണ്ടാൽ അതിശയിച്ചുപോകും. ആഹാ വൈനും ഉണ്ടോ.. ഇത് ഇന്ദിരാമ്മയ്ക്ക് ആയിരിക്കും. അച്ഛൻ തന്നെ രണ്ട് ഗ്ലാസിൽ പെഗ്ഗും ഒരു ഗ്ലാസിൽ വൈനും ഒഴിച്ച് ഒന്ന് എനിക്ക് നേരെയും വൈൻ ഇന്ദിരാമ്മയ്ക്ക് നേരെയും നീട്ടി… മൂന്നാളും ചീർസ് പറയാൻ തുടങ്ങിയതും തുഷാര ചാടി എണീറ്റു…

: അങ്ങനെ ഇപ്പൊ നിങ്ങൾ മാത്രം കുടിക്കണ്ട… എനിക്കും വേണം

: നീ നിന്റെ കെട്ടിയോനോട് ചോദിച്ചോ… എനിക്ക് എന്റെ രാജീവേട്ടൻ അല്ലെ ഒഴിച്ച് തന്നത്…

: അപ്പൊ ഇവൾ ഇതുവരെ കുടിച്ചിട്ടില്ലേ…

: ഇല്ലട ശ്രീകുട്ടാ… ഞങ്ങൾ ഇതുവരെ കൊടുത്തിട്ടില്ല… ഇനി മോന്റെ ഇഷ്ടം പോലെ ചെയ്തോ…

: നീ പോയി ഗ്ലാസ് എടുത്തിട്ട് വാടി കട്ടുറുമ്പേ.. ഞാൻ ഒഴിച്ചു തരില്ലേ നിനക്ക്…

തുഷാര ഓടിച്ചാടി പോയി ഗ്ലാസ്സുമായി വന്നു അവൾക്കുകൂടി വൈൻ പകർന്നുകൊണ്ട് പരിപാടി കൊഴുപ്പിച്ചു. അച്ഛന് ഭയങ്കര സന്തോഷം, പുള്ളി നന്നായി കുടിച്ചു. ഇന്ദിരാമ്മ കുറച്ച് കുടിച്ചതോടെ മതിയാക്കി. തുഷാര ആദ്യത്തെ ആവേശത്തിൽ വലിച്ചു കുടിച്ചു. ഇപ്പൊ എന്റെ തോളിൽ ചാരി കിടപ്പുണ്ട്. അച്ഛന്റെയും അമ്മയുടെയും ഓരോ തമാശകൾ കേട്ട്

💬 Comments

View all comments