Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]
എല്ലാവർക്കും നല്ല ബഹുമാനവുമാണ് അച്ഛനെ.
ഉച്ചയൂണും കഴിഞ്ഞ് തുഷാരയുടെ വീട്ടിൽ നിന്നും ഇറങ്ങി. അവളെയും കൂട്ടി മാളിലൊക്കെ കറങ്ങി വൈകുന്നേരത്തോടുകൂടി ബീച്ചിലും പോയ ശേഷമാണ് വീട്ടിലെത്തിയത്.
***********
ദിവസങ്ങൾ എത്ര വേഗമാണ് കടന്നുപോകുന്നത്. തുഷാരയ്ക്കുള്ള സർപ്രൈസ് ശരിയാക്കി വച്ചിട്ടുണ്ട്. ഇനി അധികം ദിവസമല്ല അത് അവൾക്ക് സമ്മാനിക്കാൻ. ആ ത്രില്ലിൽ ആണ് ഞാൻ. പക്ഷെ അതിനുള്ളിൽ മീരയെ കാണണം. അവൾ തിരിച്ചു പോകാൻ ഇനി അധികം ദിവസമില്ല. സത്യം പറഞ്ഞാൽ മീരയെ ഞാൻ മറന്നിരുന്നു. ഇന്നലെ അവളുടെ മെസ്സേജ് കണ്ടപ്പോഴാണ് ഓർമകളിലേക്ക് അവൾ ആവശ്യപ്പെട്ട ഒരു പകൽ കടന്നുവന്നത്. അവളെ കാണണമെന്ന് എന്റെ മനസ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ എന്ത് കാരണംകൊണ്ടാണെന്നറിയില്ല ഞാൻ അവളെ കാണാൻ തീരുമാനിച്ചു. ഇന്നത്തെ പകൽ മീരയ്ക്കുവേണ്ടിയാണ്. വൈകുന്നേരം നാല് മണിവരെ സമയമുണ്ട്. പത്തുമണിക്ക് കോളേജ് ഗ്രൗണ്ടിൽ വരുമെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്.
ഒരു പെണ്ണും വിവാഹശേഷം തന്റെ പൂർവ കാമുകനെ കാണാൻ ശ്രമിക്കുമെന്ന് തോന്നുന്നില്ല. യാദൃച്ഛികമായി കണ്ടാൽ തന്നെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയേ ഉള്ളു. പക്ഷെ മീര എന്തിനായിരിക്കും എന്നെ കാണണമെന്ന് പറഞ്ഞത്. ഇനി നഷ്ടബോധം വല്ലതും ആയിരിക്കുമോ… അതോ അവൾ ഇപ്പോഴും…
അവളെ കാണാമെന്ന് ഞാൻ തീരുമാനിച്ചതുമുതൽ മനസ് പലപ്പോഴും പഴയ വഴികളിലൂടെ സഞ്ചരിച്ചിരുന്നു. പിരിയാനും പിരിക്കാനുമല്ലേ ആരെകൊണ്ടും പറ്റൂ…അല്ലാതെ പരസ്പരം അനുഭവിച്ചറിഞ്ഞ അനുഭൂതിയെ അടർത്തി മാറ്റാൻ ആരെകൊണ്ടും പറ്റില്ലല്ലോ. വീണ്ടും കണ്ടുമുട്ടാൻ കോളേജ് തന്നെ തിരഞ്ഞെടുത്തത് എന്റെ സ്വാർത്ഥത ആയിരുന്നു. തുടക്കം ഇവിടെ നിന്നായിരുന്നല്ലോ. വർഷങ്ങൾക്കിപ്പുറം വീണ്ടും പഴയ ഓർമകളിലൂടെ സഞ്ചരിക്കാൻ ഒരാഗ്രഹം. ആഡംബര കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും അവൾ
💬 Comments
View all comments