0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

പുൽകി ദൂരേയ്ക്ക് പാഞ്ഞകലുന്ന തിരകളെ നോക്കി മീരയുമൊത്ത് പൈന്മര ചോട്ടിൽ ഇരിക്കുമ്പോൾ അവൾക്ക് പറയാനുണ്ടായിരുന്നത് മുഴുവൻ അവളുടെ ഭാവിയെകുറിച്ചാണ്. ഒരു വിദ്യാർത്ഥിയിൽ നിന്നും ഇന്നത്തെ മീരയിലേക്കുള്ള മാറ്റം എന്നെ അതിശയിപ്പിച്ചു.

വൈകുന്നേരം പിരിയാൻ നേരം അവൾ വീണ്ടുമെന്നോട് ആ ചോദ്യം ചോദിച്ചു.

: ലാലു… ഇനി പറഞ്ഞൂടെ, ഈ ഉള്ളിൽ മീരയുണ്ടോ ഇപ്പോഴും…

: മീര.. അതിനുമുൻപ് ഞാൻ ചോദിച്ച ചോദ്യമുണ്ടായിരുന്നു, വർഷങ്ങൾക്ക് ശേഷം കാണണമെന്ന മോഹം എങ്ങനുണ്ടായെന്ന്… അതിന് മീര ഒരു ഉത്തരം തരേണ്ട. എനിക്ക് വേണ്ട ഉത്തരം നേരത്തേ കിട്ടി. അതിൽ ഞാൻ തൃപ്തനാണ്. ഇനി മീരയുടെ ചോദ്യത്തിലേക്ക് വരാം…

അന്ധാളിച്ചു നിന്ന അവളുടെ കണ്ണുകൾക്ക് മുന്നിലൂടെ എന്റെ ചൂണ്ടുവിരൽ വിദൂരതയിലേക്ക് നീണ്ടു. ഞാൻ ചൂണ്ടിയ ദിശയിലേക്ക് കണ്ണുകൾ പോയ മീര കാണുന്നത് ദൂരെ നിന്നും ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന വണ്ടിയാണ്. ഞങ്ങൾക്ക് മുന്നിൽ വന്ന് നിർത്തിയ ആ ആഡംബര കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിവന്ന സെറ്റുസാരിയുടുത്ത നാടൻ പെൺകൊടിയെ ചേർത്തുപിടിച്ച് അവളുടെ കഴുത്തിൽ കിടക്കുന്ന താലിമാല പിടിച്ചുകൊണ്ട് മീരയോട് പറഞ്ഞു..

: ഇത് വെറുമൊരു ലോഹച്ചരടല്ല.. എന്റെ മനസാണ്, എന്റെ പെണ്ണിന്റെ ധൈര്യവും….

: തുഷാര…!

: അതെ… എന്റെ ഭാര്യ, തുഷാര ശ്രീലാൽ. ഇവളുടെ മനസാണ് എന്റെ സമ്പാദ്യം.

…………..

മീരയിൽ നിന്നും ഞങ്ങൾ അകലുമ്പോൾ എന്റെയുള്ളിൽ സന്തോഷത്തേക്കാൾ ഏറെ അഭിമാനമാണ് തോന്നുന്നത്…മീരയുടെ ചോദ്യത്തിനുള്ള ഉത്തരം അവൾക്ക് കിട്ടിയാലും ഇല്ലെങ്കിലും ഒന്നുറപ്പാണ്..

ഭർത്താവ് അറിയാതെയാണ് അവൾ വന്നതെങ്കിൽ, എനിക്കും തുഷാരയ്ക്കും ഇടയിൽ രഹസ്യങ്ങളൊന്നുമില്ലെന്ന് അവൾ തീർച്ചയായും മനസിലാക്കിയിട്ടുണ്ടാവും.. കാരണം…

“കാമുകി

💬 Comments

View all comments