0%

Chapter Title : അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Author : wanderlust Read All Parts 7.2K

കളവും… ഭാര്യ സത്യവുമാണ്…”

ലെച്ചു എന്നെ പഠിപ്പിച്ച വാചകങ്ങൾ ജീവിതത്തിൽ പ്രവർത്തികമാക്കിയതിന്റെ സന്തോഷത്തിൽ അഭിമാനത്തോടെ ഞാൻ തുഷാരയെ നോക്കി…

: ഏട്ടാ….

: ഉം….

: വർഷങ്ങൾക്ക് ശേഷം എന്തിനായിരിക്കും മീരയ്ക്ക് ഇങ്ങനെ ഒരു മോഹം ഉണ്ടായതെന്ന് ഏട്ടന് ഇപ്പോൾ മനസ്സിലായോ..

: നീ മുൻകൂട്ടി പ്രവചിച്ചത് ഞാൻ ഇന്ന് മീരയുടെ വാക്കുകളിൽ നിന്നും മനസിലാക്കി… അതല്ലേ ഞാൻ അവസാനം അവളോട് പറഞ്ഞത്… എന്റെ സമ്പാദ്യമാണ് നീയെന്ന്….

…………………..

///  …. ഇന്നലെ രാത്രി കിടക്കാൻ നേരം…..

: ഏട്ടൻ പോണം… അല്ലെങ്കിൽ വീണ്ടും മീര ഇതുപോലെ വിളിക്കും.

: ഡീ അവൾ എന്തെങ്കിലും ഉഡായിപ്പുമായിട്ട് ആണ് വരുന്നതെങ്കിലോ…

: എന്റെ ഏട്ടൻ ആണല്ലേ… നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവില്ലേ… ഏട്ടൻ പോ. എന്ത് ഉഡായിപ്പുമായി വന്നാലും ശരി.. എനിക്കറിയാം എന്റെ ഭർത്താവിനെ. മറ്റൊരാളുടെയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. എന്റെ ബോധ്യമാണ് എന്റെ വിശ്വാസം..

: എന്നാലും ആ പോത്ത് എന്തിനായിരിക്കും കാണാൻ പറഞ്ഞത്…

: സിമ്പിൾ…

മീരയ്ക്ക് അറിയണം ഏട്ടന്റെ ഉള്ളിൽ ഇപ്പോഴും അവളുണ്ടോ എന്ന്. ഈ ഒരു സംശയം ഒട്ടുമിക്ക തേപ്പുകാരികൾക്കും ഉള്ളതാണ്. അവർ തന്നെ വലിച്ചെറിഞ്ഞ കാമുകന്റെ ഉള്ളിൽ ഇപ്പോഴും താനുണ്ടോ എന്നറിയാനുള്ള ഒരുതരം മാനസീക വിഭ്രാന്തി. എല്ലാ തേപ്പുകാരികളും വിചാരിക്കുന്നത് അവരെ മറികടന്ന് മറ്റൊരാൾ ആ ഹൃദയത്തിൽ സ്ഥാനം പിടിക്കില്ലെന്നാണ്. അന്ന് ഉപേക്ഷിച്ചു പോയതുകൊണ്ട് എനിക്ക് നല്ലതേ ഉണ്ടായുള്ളൂ, നിന്റെകൂടെ ആയിരുന്നെങ്കിൽ എനിക്ക് ഇപ്പോഴുള്ള സൗഭാഗ്യങ്ങളൊന്നും സ്വപ്നം കാണാൻ പോലും ആകുമായിരുന്നില്ല എന്ന് പഴയ കാമുകനെ അറിയിക്കാനും തന്റെ പൊങ്ങച്ചം വിളമ്പാനുമുള്ള

💬 Comments

View all comments