Chapter Title : അരവിന്ദനയനം 1 [32B]
വന്നിട്ട് വയ്യ എങ്ങനേലും വീട്ടിൽ പോയി ഒന്ന് കിടന്നാൽ മതി."
ആമി എന്റെ മുതുകിൽ ചാരി പാതി മയക്കത്തിൽ ആയി. അവൾ വീഴാതിരിക്കാൻ അമ്മ അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്. ചെറിയൊരു റോഡ്, റോഡിനു ഇരുവശവും നെൽപ്പാടം. അതിനു നടുവിലൂടെ ആണിപ്പോൾ വണ്ടി പോകുന്നത്. ശെരിക്കും നല്ല സുഖമുള്ള കാഴ്ച തന്നെ ഞാൻ ആമിയെ വിളിച്ചുണർത്തി. അവളും അത് കണ്ട് രസിച്ചു ഇരുന്നു. ഈ റോഡിൽ നിന്ന് മെയിൻ റോഡിൽ കേറുന്നതിന്റെ സൈഡിൽ ആയി കൊറേ പിള്ളേർ ഫുട്ബോൾ കളിക്കുന്നുണ്ട്.
ഞങ്ങൾ മെയിൻ റോഡിലേക്കു കേറാൻ പോയപ്പോൾ ആണ് അത് സംഭവിച്ചത്, ഒരു ഫുട്ബാൾ പാഞ്ഞു വന്നു എന്റെ വണ്ടിയുടെ മിററിൽ തട്ടി. അതിനു പുറകെ "അയ്യോ..." എന്നൊരു കിളി നാദവും.
വണ്ടി ബാലൻസ് തെറ്റി, ഞാൻ പാടത്തേക്ക് വീഴാതിരിക്കാൻ മാക്സിമം നോക്കി, കാൽ കുത്തി എന്റെ ബാലൻസ് പോയി ഞാൻ നേരെ തെറിച്ചു പോയി പാടത്തേക്ക്. എന്നാൽ അമ്മയും ആമിയും ബൈക്കിന്റെ കൂടെ തന്നെ വീണതെ ഉള്ളു റോഡിൽ. ഞാൻ നേരെ ചെന്ന് ചെളിയിൽ വീണു. ആരൊക്കെയോ ഓടുന്ന ശബ്ദം കേക്കാം. ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ കാണുന്നത് റോഡിന്റെ സൈഡിൽ ഇട്ട വലിയ കല്ലിൽ ഇരിക്കുന്ന അമ്മയെ ആണ്, അമ്മേടെ കാൽ ഒരു പെണ്ണിന്റെ മടിയിൽ ആണ്, ആമി അമ്മയെ സമാധാനിപ്പിക്കുന്നുണ്ട്. എന്നാൽ അമ്മ ഞാൻ വീണിടത്തേക് ആണ് നോക്കുന്നത്.
ഞാൻ വേഗം ഓടി അങ്ങോട്ട് ചെന്നു. അമ്മയുടെ കാൽ തിരുമുന്ന പെണ്ണ് കൊറേ സോറി ഒക്കെ പറയുന്നുണ്ട്. അപ്പോഴാണ് കാര്യം മനസിലായത്, ഇവൾ അടിച്ച അടി
💬 Comments
View all comments