Chapter Title : അരവിന്ദനയനം 1 [32B]
കേട്ട് ഞാൻ തല ഉയർത്തി നോക്കി. വീണ്ടും ആ പെണ്ണ്. ഇവൾ എന്റെ വായിൽ ഇരിക്കണത് കേട്ടിട്ടേ പോകു. ഞാൻ അവളോട് വീണ്ടും ചൂടാവാൻ ഒരുങ്ങി അപ്പോഴേക്കും അമ്മയുടെ വിളി വന്നു.
"ഡാ!!!" ആ ഒരു വിളിയിൽ എല്ലാം ഉണ്ടായിരുന്നു. ഞാൻ പിന്നെ സംസാരിക്കാൻ നിന്നില്ല. ആ പെണ്ണിന്റെ പിന്നാലെ നടന്നു. അവൾ ഓടി ചെന്ന് വീണ്ടും അമ്മയുടെ കൈ പിടിച്ചു. ആമി മുന്നിൽ നടന്നു. ഞാൻ ഏറ്റവും പിന്നിലും.
നടക്കുന്ന വഴി ഞാൻ ഒന്ന് ചുറ്റും നോക്കി, മാവിന്റെ മറവിലും കുറ്റി ചെടിയുടെ മറവിലും ഒക്കെ ആയി ഇവളുടെ ബാക്കി ടീം മെംബേർസ് ഒളിഞ്ഞിരിക്കുന്നു. എല്ലാരും കൂടി ഇവളെ ഇട്ടിട്ടു ഓടിയത് ആവണം. ആ ദേഷ്യത്തിന് ഇടയിലും എനിക്ക് ചെറിയ ചിരി വന്നു.
തുടരണോ?
💬 Comments
View all comments