Chapter Title : അരവിന്ദനയനം 1 [32B]
കണ്ണ് തുറക്കുന്നു.
ഈ മേല്പറഞ്ഞ സംഭാഷണത്തിന്റെയും അവസാനം കിട്ടിയ തല്ലിന്റെയും പിൻബലത്തിൽ ആണ് വർഷങ്ങളായി എന്റെ ഒരു ദിവസം തുടങ്ങുന്നത്.
ഞാൻ അരവിന്ദ്, വയസ് 28. എറണാകുളത്തു ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി വർക്ക് ചെയ്യുന്നു. പ്രത്യേകിച്ച് വല്യ പ്രതീക്ഷകൾ ഒന്നുമില്ലാതെ ഒരു ഒഴുക്കിന് അങ്ങ് ജീവിക്കുന്നു.
ഡെയിലി വീട്ടിൽ നിന്നും പോയി വരാവുന്ന ദൂരമേ ഓഫീസിലേക്ക് ഉള്ളു. ഹാ പിന്നെ സെയിൽസ് ജോബ് ആയകൊണ്ട് ഫുൾ ടൈം കറക്കം ആവും.
ഉച്ചതിരിഞ്ഞു ഒരു 3 മണി വരെ പണി എടുക്കുക അത് കഴിഞ്ഞു നേരെ വീട്ടിലോട്ടു ഓടുക. കൃത്യം 5 മണിക്ക് ഫുട്ബോൾ കളിക്കാൻ പാടത്തു പിള്ളേർ വരും. ഇത്ര വയസായിട്ടും ഒരു ഉളുപ്പും ഇല്ലാതെ അവരുടെ കൂടെ കളിക്കുന്ന ഒരുത്തൻ ആ നാട്ടിൽ ഞാൻ മാത്രെ ഉണ്ടാവു.
ടാർഗറ്റ് തികയാതെ വരുമ്പോൾ മാസാവസാനം വാലിനു തീ പിടിച്ച പോലെ ഓടി നടന്നു പണി എടുത്തു എങ്ങനേലും ഒക്കെ ടാർഗറ്റ് അചീവ് ചെയ്യുക. ഇതാണ് എല്ലാ മാസവും നടക്കുന്ന കലാപരിപാടി.
കൂടെ പഠിച്ചവരും കളിച്ചവരും ജോലി ചെയ്‌തവരും ഒക്കെ പെണ്ണുകെട്ടി പോയി തുടങ്ങി എന്നിട്ടും എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റം ഒന്നും ഉണ്ടായില്ല. അതെങ്ങനാ എന്നെ കെട്ടിക്കണം എന്നൊരു ചിന്ത വീട്ടുകാർക്കും ഇല്ല. അത്കൊണ്ട് തന്നെ ഞാൻ ഈ പന്തും ഉരുട്ടി നടക്കുന്നു.
ഈ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്, ഒരു കല്യാണപ്പിറ്റേന്ന്.
എന്റെ കട്ട ചങ്കുകളിൽ അവസാനത്തെ ആളായ അർജുന്റെ കല്യാണം ആയിരുന്നു അന്ന്. കല്യാണം ഞങ്ങൾ എല്ലാരും കൂടി കൊഴുപ്പിച്ചു. എല്ലാം
💬 Comments
View all comments