Chapter Title : അരവിന്ദനയനം 1 [32B]
കഴിഞ്ഞു വീട്ടിൽ വന്നു കേറിയപ്പോൾ മണി 12 കഴിഞ്ഞു. രാവിലെ മുതൽ ഓടി നടന്നതിന്റെ ക്ഷീണത്തിൽ ഞാൻ കിടന്ന വഴി തന്നെ ഉറങ്ങിപ്പോയി.
പിറ്റേ ദിവസം അവധി ആയതിനാൽ ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്. തണുത്ത ചായ പല്ലുപോലും തേക്കാതെ ഒറ്റവലിക്ക് കുടിച്ചിട്ട് പത്രം നിവർത്തി നോക്കികൊണ്ട് ഇരുന്ന സമയത്തു ആണ് എന്റെ ടീം മേറ്റ്സ് (പാടത്തെ ഫുട്ബോൾ ടീം) എന്നെ കാണാൻ വന്നത്.
സാധാരണ അമ്മയെ പേടിച്ചു ഇവർ ആരും ഈ വഴി വരാറില്ല. അമ്മ കണ്ടാൽ എല്ലാത്തിനേം കണ്ടം വഴി ഓടിച്ചു ഫുട്ബാൾ എടുത്തു അടുപ്പിൽ വെച്ച് ആ തീ കൊണ്ട് ചോറും കറിയും വെക്കും. ആദ്യം ഓടിക്കുന്നത് എന്നെ ആയിരിക്കും.
3 പേർ മാത്രം മുറ്റത്തേക്കു വന്നു ബാക്കി ഉള്ള പടകൾ ഗേറ്റിനു വെളിയിൽ നിന്നും എത്തിവലിഞ്ഞു നോക്കുന്നുണ്ട്.
"അരവിന്ദേട്ടാ ഇന്ന് വൈകിട്ട് മാച്ച് വെച്ചിട്ടുണ്ട്, വരണത് നല്ല കിടിലം ടീം ആണ്, ഫ്രണ്ട്സ് ക്ലബ് മായിത്തറ. ചേട്ടൻ വരണം എങ്ങനേലും."
കളിയുടെ കാര്യത്തിൽ ഞാൻ പണ്ടുമുതലേ നോ പറയാറില്ല. പോരാത്തതിന് അവന്മാർ അവിടെ അധികം നേരം നിന്നു അത് അമ്മ കണ്ടാൽ ഇന്നത്തെ ദിവസം ഫുൾ ഞാൻ ചീത്ത കേക്കും. അത്കൊണ്ട് തന്നെ വരാം എന്ന് പറഞ്ഞു അവരെ മടക്കി അയച്ചു. എന്നിട്ട് ഞാൻ വീണ്ടും പത്രത്തിൽ തല പൂഴ്ത്തി.
"അർജുനെ വിളിച്ചു ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടെന്നു ചോയ്ച്ചാലോ..?, അല്ലേ വേണ്ട പിന്നെ വിളിക്കാം ഇപ്പൊ തിരക്കാവും." അങ്ങനെ ഓരോന്ന് ഓർത്ത് ഇരിക്കണ നേരം അമ്മ വന്നു തലയ്ക്കു ഒരു കൊട്ടും
💬 Comments
View all comments