Chapter Title : അരവിന്ദനയനം 1 [32B]
എടുക്കാം എന്ന് പറഞ്ഞ് അകത്തേക്ക് പോയി. അത് കേട്ട് നിഷയും കൂടെ പോയി. അവൾക്ക് പുറകെ വാല് പോലെ ആമിയും.
ഭക്ഷണം കഴിഞ്ഞു പോകാൻ നേരം അമ്മ നിഷയെ ചേർത്ത് നിർത്തി നെറുകയിൽ തലോടി. "നന്നായി വരും, ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരണം മോള് കേട്ടോ. ഇനിയിപ്പോ ഇവൻ കൂടെ ഇല്ലെങ്കിലും വരണം. സ്വന്തം വീടായി കണ്ടാൽ മതി."
"ശെരിയമ്മേ ഇടയ്ക്കു വരാം ഞാൻ." അവരുടെ നിപ്പും ഭാവോം ഒക്കെ കണ്ട് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി അന്ധം വിട്ട് നിന്നു.
"എടി കാന്താരി ഏച്ചി ഇറങ്ങട്ടെ ഇനി വരുമ്പോ കാണാട്ടോ.." നിഷ ആമിയെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു.
"ഇത്ര പെട്ടെന്ന് ഇവരെല്ലാം അത്രക്ക് അറ്റാച്ഡ് ആയോ...? കൊള്ളാല്ലോ..." ഞാൻ അത് മനസ്സിൽ ചിന്തിച്ചതേ ഉള്ളു പുറത്ത് പറഞ്ഞില്ല.
അവർ ഇറങ്ങിയപ്പോ തന്നെ ആമിയുടെ അമ്മ വിനയേച്ചി അവളെ തിരക്കി വന്നു. അമ്മയും വിനയേച്ചിയും ഓരോന്ന് പറഞ്ഞു മിറ്റത്തു തന്നെ നിന്നു. ഞാൻ ആമിക്ക് ഒരു ഗുഡ് നെറ്റും പറഞ്ഞു അകത്തേക്ക് പോന്നു.
ഉറക്കം വരാണ്ട് ഫോണിൽ തോണ്ടി കളിക്കണ സമയത്തു ആണ് അമ്മ റൂമിലേക്ക് വന്നത്.
"എന്ത് നല്ല കുട്ടി അല്ലേ..?"
"ങേ..? കുട്ട്യോ..ഏത് കുട്ടി?"
"ഹ നമ്മടെ നിഷേട കാര്യാ പറഞ്ഞേ അർജുന്റെ ഭാഗ്യം ആണ്."
"ഓ എന്ത്... നല്ല കമ്പനി ആണ് എന്തായാലും എനിക്ക് വേറൊന്നും തോന്നില്ല." ഞാൻ ഫോണിൽ നോക്കികൊണ്ട് തന്നെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
"ഓ നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാൽ മതി. അല്ലേലും നല്ലത് നായക്ക് പിടിക്കില്ല എന്നൊരു ചൊല്ലൊണ്ട്
💬 Comments
View all comments