Chapter Title : അരവിന്ദനയനം 1 [32B]
എന്റെ പൊന്നുമോൻ കേട്ടിട്ടൊണ്ടോ..?" അമ്മ ടെറർ ആയി, ഇനി നമ്മൾ വല്ലതും പറയാൻ നിന്നാൽ കയ്യിൽ കിട്ടണത് വെച്ച് അടിക്കും. അതോണ്ട് ഞാൻ ഫോൺ മാറ്റി വെച്ചു.
"ആഹ് തരക്കേടില്ല നല്ല കുട്ടി ഒക്കെ തന്നെ. അല്ല അമ്മ അവളെ തന്നെ നോക്കി ഇരിക്കണ കണ്ടല്ലോ എന്താ കാര്യം." നേരെ അമ്മയുടെ മടിയിലേക്ക് കിടന്നിട്ടു വിഷയം മാറ്റാൻ ആയി ചോദിച്ചു. അല്ലേലും മടിയിൽ കിടക്കുന്ന മകനെ അമ്മമാർ അങ്ങനെ തല്ലില്ല.
അമ്മ ഒരു നിമിഷത്തേക്ക് ഒന്ന് സൈലന്റ് ആയി. എന്നിട്ട് പതിയെ എന്റെ തലമുടിയിൽ വിരൽ ഓടിച്ചു.
"തല മുഴുവൻ അഴുക്ക് ആണ്, കുളിക്കുമ്പോൾ ആ താളി ഇട്ടു കുളിച്ചൂടെ. രാവിലെ മുതൽ ഒള്ള പാടത്തും പറമ്പിലും ഒക്കെ കളിച്ചു നടന്നിട്ട് അവിടെ ഒള്ള അഴുക്കു മുഴുവൻ തലേ ചൊമന്നോണ്ട് നടക്കുവാ അസത്ത്."
ആഹാ ഇങ്ങനെ മടിയിൽ കിടന്നു ചീത്ത കേക്കാൻ എന്ത് സുഖം...
"ഡാ ഞാൻ ഒരു കാര്യം പറയട്ടെ നീ എടുത്തു ചാടി ഒന്നും പറയണ്ട ആലോചിച്ചു പറയണം."
അമ്മക്ക് എന്തോ കാര്യായിട്ട് പറയാൻ ഉണ്ടല്ലോ സാദാരണ ഇങ്ങനെ ഒന്നും അല്ല ആൾടെ കാര്യം പറച്ചിൽ തുറന്നടിച്ചു അങ്ങ് പറയും. ഇതിപ്പോ എന്താ ഇങ്ങനെ എന്ന് ഞാൻ ഓർത്തു.
"ഡാ നീ കേട്ടോ ഞാൻ പറഞ്ഞത്." അമ്മ എന്റെ മുടിയിൽ പിടിച്ചു വലിച്ചു.
"ആ.... വേദനിക്കുന്നു പിടിവിട് ഞാൻ കേക്കുന്നുണ്ട് പറഞ്ഞോ. ഉഫ്... മുടി വലിച്ചു പറിച്ചു എടുത്തല്ലോ"
"ഡാ അതെ നിനക്ക് പ്രായം എത്ര ആയെന്നു വല്ല ബോധം ഉണ്ടോ..? നിന്റെ കൂടെ
💬 Comments
View all comments