Chapter Title : അരവിന്ദനയനം 2 [32B]
നീ ഒരു അച്ഛൻ ആവുമ്പോൾ മാത്രേ അതൊക്കെ മനസ്സിലാവു. ചില കാര്യങ്ങൾ അങ്ങനാണ് നമ്മൾക്ക് എത്ര പറഞ്ഞുതന്നാലും മനസ്സിലാവില്ല. അനുഭവിച്ചാൽ മാത്രേ മനസ്സിലാകു."
ഞാൻ അത് എന്നത്തേയും പോലെ പുച്ഛിച്ചു തള്ളും. എന്നാൽ അമ്മ പറയുന്ന ആ ഡയലോഗിന്റെ അർത്ഥം അതെ ഗൗരവത്തോടെ മനസിലായില്ല എങ്കിലും ഇപ്പൊ നയനയുടെ അച്ഛന്റെ മുഖഭാവം കാണുമ്പോൾ ഒരു കാര്യം മനസിലായി, ഇത് എല്ലാ വീട്ടിലും നടക്കുന്ന ഒരു കാര്യം ആണ്.
അച്ഛന്റെ കൈ തോളത്തു തൊട്ടപ്പോൾ ആണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും ഉണർന്നത്.
"താൻ ഇത് എന്ത് ആലോചിച്ചു നിക്കുവാ? വാ ഇറങ്ങു ഇവിടെ വരെ വന്നിട്ട് വീട്ടിൽ കേറാതെ പോകുന്നത് മോശമല്ലേ? മോളെ പോയൊരു ചായ ഇട്ടോണ്ട് വാ." അദ്ദേഹത്തിന്റെ സ്നേഹപൂർവമുള്ള നിർബന്ധം എനിക്ക് നിരസിക്കാൻ തോന്നിയില്ല. ഞാൻ നയനയെ ഒന്ന് നോക്കി, ഇങ്ങനെ വേണം ഒരാളെ ക്ഷണിക്കാൻ എന്ന അർത്ഥത്തിൽ. വീണ്ടും അവൾ അച്ഛൻ കാണാതെ സോറി എന്ന് ചുണ്ടനക്കി. അത് കണ്ടതും ഞാൻ ഒന്നു ചിരിച്ചിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി.
നയന അപ്പോഴേക്കും അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി. ഞാനും അച്ഛനും ഓരോന്ന് പറഞ്ഞു അവളുടെ പിന്നാലെ വീട്ടിലേക്ക് നടന്നു. "അല്ല മോന്റെ പേരെന്തായിരുന്നു? ഞാൻ അത് മറന്നു." "അരവിന്ദ്.." അദ്ദേഹം എന്റെ ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. ഞാൻ നല്ലൊരു ശ്രോതാവായി ഇരുന്നു. സാദാരണ ഒരാളെ കത്തിവെച്ചു കൊല്ലുന്ന പോലത്തെ സംസാരം ആയിരുന്നില്ല അദ്ദേഹത്തിന്റെ, എനിക്ക് ബോർ അടിക്കുന്നു എന്ന് തോന്നിയാൽ അപ്പൊ തന്നെ വിഷയം മാറ്റും. അദ്ദേഹം ഒരു റിട്ടയേർഡ് സ്കൂൾ മാഷാണ്,
💬 Comments
View all comments