Chapter Title : അരവിന്ദനയനം 2 [32B]
റെഡി ആയി വന്നപ്പോ അമ്മ നല്ല ചൂട് ഇഡലിയും സാമ്പാറും എടുത്ത് വെച്ചിട്ടുണ്ട്. പിന്നൊന്നും നോക്കിയില്ല ഇരുന്നു തട്ടാൻ തുടങ്ങി. സത്യം പറയാല്ലോ ഇന്ന് സാദാരണ ഉണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് ഉണ്ട്. ആഹ് ആമിക്ക് വേണ്ടി ഉണ്ടാക്കിയ കൊണ്ടാവും. അവളുടെ ഒരു യോഗം അല്ലാണ്ടെന്താ.
"നീ ആ ഇഡലിം കിള്ളി കിള്ളി ഇരിക്കാണ്ട് വേഗം കഴിച്ചിട്ട് എഴുന്നേറ്റു വന്നേ താമസിച്ചാൽ മോൾക്ക് നല്ല വിശപ്പ് ആവും. ഇത് കഴിപ്പിച്ചിട്ട് വേണം മരുന്നൊക്കെ കൊടുക്കാൻ. വേഗം എഴുനേറ്റു വാ പോകാം." അമ്മ അതും പറഞ്ഞു അടുക്കള വാതിൽ പൂട്ടാൻ പോയി.
കഴിച്ച് കൈ കഴുകി വന്നപ്പോഴേക്കും അമ്മ റെഡി ആയി പുറത്ത് ഇറങ്ങി നിൽക്കുന്നുണ്ടാരുന്നു. ഒരു അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. "എന്നാൽ നീ പോയിട്ട് വാ, വൈകുന്നേരം ഈ വഴി വന്നാൽ മതി ഞാൻ ഇവിടെ ഉണ്ടാവും. ഇനി അഥവാ ഞാൻ വീട്ടിലോട്ട് പോയാൽ ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം."
"ആഹ് ശെരി.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്. പറ്റുവാണെങ്കിൽ ഞാൻ ഉച്ച കഴിഞ്ഞു ഇറങ്ങാൻ നോക്കാം."
അമ്മയോട് യാത്ര പറഞ്ഞു ഞാൻ ഓഫീസിലേക്ക് വണ്ടി വിട്ടു. ഒറ്റയ്ക്ക് വണ്ടി ഓടിച്ചപ്പോൾ വീണ്ടും ആ മുഖം മനസ്സിലേക്ക് വന്നു... നയന... എങ്ങനേലും അവളെ ഒന്നുകൂടി കാണണം. കുറച്ച് നേരം സംസാരിക്കണം. ഓരോന്ന് ആലോചിച്ചു ഓഫീസ് എത്തിയത് അറിഞ്ഞില്ല. അല്ലേലും നല്ല സമയങ്ങൾ പെട്ടെന്ന് കടന്നുപോകുവല്ലോ.
ഓഫീസിൽ പിടിപ്പത് പണി ആയിരുന്നു. ഒരു ചായ കുടിക്കാൻ ഉള്ള ഗ്യാപ് പോലും കിട്ടിയില്ല. ലഞ്ച് കഴിഞ്ഞു ക്യാന്റീനിലെ മരച്ചുവട്ടിൽ ഫോണും തോണ്ടി റസ്റ്റ് എടുക്കുമ്പോൾ ആണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത്.
"ഹായ്...എന്നെ മനസ്സിലായോ?" നമ്പർ മാത്രേ ഉള്ളു.
ഞാൻ വിശദമായി ഒന്ന് നോക്കി ഡിപി ഒന്നും ഇല്ല. ഇതാരപ്പാ...
"ഇല്ല ആരാ? " "നയന..."
അത് വായിച്ചതും എന്റെ റിലേ പോയി. ഞാൻ അറിയാണ്ട് തന്നെ ഞാൻ ചിരിച്ചുപോയി. ഹൃദയം ഒക്കെ പട പടാ ഇടിക്കാൻ തുടങ്ങി ആകെക്കൂടി ഒരു വൈക്ലഭ്യം. ഞാൻ ആ നിമിഷം തന്നെ നമ്പർ സേവ് ചെയ്തു.
💬 Comments
View all comments