Chapter Title : അരവിന്ദനയനം 2 [32B]
അപ്പൊ ദേ എഴുതി കാണിച്ചു "നയന കാളിങ്"
ഉഫ്... എനിക്ക് ഉണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ വേഗം തന്നെ കാൾ അറ്റൻഡ് ചെയ്തു.
"ഹലോ..." "ഹലോ!! ഇത് ഞാനാ നയന, മനസ്സിലായോ?" "പിന്നെ മനസ്സിലാവാതെ...എന്റെ നമ്പർ എവിടുന്നു കിട്ടി?" "ഓർമയില്ലേ?? അന്ന് അരവിന്ദേട്ടന്റെ ഫോണിൽ നിന്നല്ലേ ഞാൻ അച്ഛനെ വിളിച്ചത്. ഞാൻ അപ്പൊ നമ്പർ സേവ് ചെയ്താരുന്നു." "അത് ഇന്നലെ അല്ലേ... എന്നിട്ടിപ്പോ ആണോ വിളിക്കാൻ തോന്നിയത്..?" എന്തോ എനിക്ക് പെട്ടെന്ന് അങ്ങനെ ആണ് ചോദിക്കാൻ തോന്നിയത്. "എയ്... അങ്ങനൊന്നുല്ല. ഞാനിപ്പോ ആമിടെ കൂടെ ഹോസ്പിറ്റലിൽ ഉണ്ട്. ഇവിടെ ഒരു മരുന്ന് കിട്ടാനില്ല, അപ്പൊ അമ്മയാണ് പറഞ്ഞത് അരവിന്ദേട്ടനെ വിളിച്ചു പറഞ്ഞാൽ വൈകിട്ട് വരുമ്പോൾ വാങ്ങിട്ടു വരും എന്ന്. അതാ വിളിച്ചത്."
ഈശോ.... അവൾ ഹോസ്പിറ്റലിൽ ഉണ്ടോ... ദൈവമേ എങ്ങനെങ്കിലും ഒന്ന് പുറത്ത് ചാടണോല്ലോ. എന്തും പറഞ്ഞാണ് ഇപ്പൊ ഓഫീസിൽ നിന്ന് ഇറങ്ങുന്നത്. എന്റെ മനസ്സിൽ അപ്പൊ അതായിരുന്നു ചിന്ത മുഴുവൻ.
"ഹലോ...കേൾക്കുന്നില്ലേ??" അവൾടെ സൗണ്ട് എന്നെ ചിന്തയിൽ നിന്ന് ഉണർത്തി. "ഹാ കേക്കുന്നുണ്ട്. ആ മരുന്നിന്റെ പേരൊന്നു വാട്സാപ്പ് ചെയ്തേക്ക്. ഞാൻ വേഗം വരാൻ നോക്കാം. ഇയാൾ ഇപ്പൊ തിരിച്ചു പോകുവോ?"
"ഇപ്പൊ ഇല്ല കുറച്ച് കഴിഞ്ഞ് ഇറങ്ങും. എന്തെ?" "ഇല്ല, വെറുതെ ചോദിച്ചതാ." "എന്നാ ശെരി ഞാൻ പേര് മെസ്സേജ് ചെയ്യാം വാങ്ങാൻ മറക്കണ്ട. ഓക്കേ?" "ഓക്കേ ശെരി...." രണ്ട് നിമിഷം കഴിഞ്ഞതും ഫോൺ കട്ട് ആയി. ഞാൻ ആകെ തരിച്ചു നിന്നുപോയി.
ദൈവമേ ഇവിടുന്ന് എങ്ങനേലും പുറത്ത് ചാടണം. എന്ത് കള്ളം പറഞ്ഞാൽ ആണ് ഒന്ന് പോകാൻ പറ്റുന്നത്. നയന പോകുന്നതിനു മുന്നേ ഹോസ്പിറ്റലിൽ എത്തണം. ഞാൻ ഒരു ഐഡിയക്ക് വേണ്ടി തല പുകഞ്ഞു ആലോചിക്കാൻ തുടങ്ങി. അവസാനം പെങ്ങൾക്ക് വയ്യാതെ ഹോസ്പിറ്റലിൽ ആണെന്ന് തന്നെ പറഞ്ഞു. ആദ്യം കുറെ എതിർത്തെങ്കിലും അടുത്ത ശെനിയും ഞായറും ഒക്കെ വന്ന് പണി എടുത്തോളാം എന്ന ഒറ്റ വാക്കിന്റെ പുറത്ത് മാനേജർ ഹാഫ് ഡേ ലീവ് തന്നു. ഹാഫ് ഡേ എന്ന് പറയാൻ പറ്റില്ല.
💬 Comments
View all comments