0%

Chapter Title : അരവിന്ദനയനം 2 [32B]

Author : Kambikathakal Read All Parts 356

ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മണി 3 ആയി. വേഗം ഒരു മെഡിക്കൽ ഷോപ്പിൽ കയറി നയന അയച്ച മെസ്സേജ് കാണിച്ചു.

മരുന്നും വാങ്ങി നേരെ ഹോസ്പിറ്റലിലേക്ക് വെച്ച് പിടിച്ചു. 4 മണി കഴിഞ്ഞു ഹോസ്പിറ്റലിൽ എത്തിയപ്പോൾ. ബൈക്ക് പാർക്ക്‌ ചെയ്ത് ഒറ്റ ഓട്ടം ആയിരുന്നു റൂമിലേക്ക്‌. റൂമിന്റെ ഡോറിനു മുന്നിൽ എത്തിട്ടാണ് പിന്നെ നിന്നത്. ഓടി വന്ന കിതയ്പ് മാറ്റാൻ ആയി ഒരു 10 സെക്കന്റ്‌ അവിടെ തന്നെ നിന്നു. അല്ലെങ്കിൽ ഉള്ളിൽ കേറുമ്പോൾ തന്നെ എല്ലാർക്കും ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നും. കുറച്ച് നേരം വെയിറ്റ് ചെയ്തിട്ട് ഒന്നും അറിയാത്ത പോലെ ഒരു മൂളിപ്പാട്ടും പാടി ഞാൻ അകത്തേക്ക് കയറി.

"ആഹ് നീ എത്തിയോ. ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു." ഞാൻ മരുന്ന് അമ്മേടെ കയ്യിലേക്ക് കൊടുത്തോണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചു. ഇല്ല അവളെ കാണാനില്ല. എന്നാൽ ബാത്‌റൂമിൽ ആരോ ഉണ്ട്. ദൈവമേ അത് അവൾ ആയിരിക്കണേ... "ഡോ താൻ എന്താ ഈ തിരിഞ്ഞു കളിക്കണേ?" ആമിയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. എന്നാൽ ആ ഞെട്ടൽ മുഖത്ത് വരും മുന്നേ ഞാൻ ഒഴിഞ്ഞു മാറി. "അല്ല വിനയേച്ചി വീട്ടിലേക്ക് പോയോ എന്ന് നോക്കിയതാ" "ഞാൻ ഇവിടെ ഉണ്ട്. എന്താടാ?" ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നുകൊണ്ട് വിനയേച്ചി പറഞ്ഞു.

ശ്ശെ...അപ്പൊ അവൾ എവിടെ പോയി...

"ഒന്നുല്ല ചേച്ചി കാണാഞ്ഞിട്ട് തിരക്കിയതാ." ഞാൻ വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു.

എന്തെന്നറിയില്ല എല്ലാരുടേം മുഖത്ത് ഒരു ആക്കിയുള്ള ചിരി ഉള്ള പോലെ... എയ് ഇനി എനിക്ക് തോന്നുന്നതാവും.

"നീ വല്ലതും കഴിച്ചോ?" "ആഹ് ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ അതാ ലേറ്റ് ആയിപോയത്." ഞാൻ തെല്ലൊരു നിരാശയോടെ പറഞ്ഞു.

"ലേറ്റൊ? അതിന് ഇപ്പൊ 4 മണി കഴിഞ്ഞതല്ലേ ഉള്ളു സാദാരണ ഏട്ടൻ വരുമ്പോൾ 5 കഴിയില്ലേ." ഒരു പിരികം പൊക്കി എന്നെ നോക്കികൊണ്ട്‌ ആമി ചോദിച്ചു.

"അല്ല...അങ്ങനല്ല...ഞാൻ ആ കുട്ടി എന്നെ വിളിച്ച് കഴിഞ്ഞ് കൊറച്ചുകൂടെ കഴിഞ്ഞാണ് ഇറങ്ങിയേ എന്ന് പറഞ്ഞതാ...അല്ല അത് പറഞ്ഞപ്പോഴാ ഓർത്തെ ആ

💬 Comments

View all comments