Chapter Title : അരവിന്ദനയനം 2 [32B]
പെണ്ണ് പോയോ?" ഞാൻ അത് അവിടെ കിടന്ന ഒരു വാരിക എടുത്ത് കയ്യിൽ പിടിച്ചിട്ട് അത് വായിക്കുന്ന പോലെ ഇരുന്നാണ് ചോദിച്ചത്. സത്യത്തിൽ ഞാൻ അത് വായിച്ചൊന്നും ഇല്ല എന്റെ മുഖം അവർ കാണാതെ ഇരിക്കാൻ ഉള്ളൊരു ഉപാധി ആയെ ഞാൻ അതിനെ അപ്പൊ കണ്ടോള്ളൂ.
ചോദ്യം ചോദിച്ചു 3 സെക്കന്റ് കഴിഞ്ഞും എനിക്ക് ഉത്തരം കിട്ടിയില്ല. ഞാൻ പതുക്കെ ആ വാരിക ഒന്ന് മാറ്റി. നോക്കുമ്പോ 6 കണ്ണുകൾ എന്നെ തന്നെ നോക്കി നിക്കുന്നു. എന്നാൽ ആരും ഒന്നും പറയുന്നുമില്ല. ഈശ്വരാ പെട്ടു...
"ചേച്ചി പോയി.. ഞാൻ പറഞ്ഞതാ ഏട്ടൻ വന്നിട്ട് കൊണ്ടുപോയി ആക്കും എന്ന്. പക്ഷെ വല്യമ്മ കേട്ടില്ല. വെറുതെ കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും ലേറ്റ് ആക്കണ്ട പറഞ്ഞു. അവസാനം ചേച്ചി മനസില്ലാ മനസ്സോടെ ആണ് പോയത്." ആമി അത് പറഞ്ഞു നിർത്തുമ്പോഴും അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.
ആകെ ഒരു നഷ്ടബോധം ആയിരുന്നു പിന്നെ. ഹാ സാരമില്ല നമ്പർ കിട്ടിയല്ലോ ഇനി എങ്ങനേലും പതുക്കെ മെസ്സേജ് ഒക്കെ അയക്കാം. ഞാൻ എന്നെ തന്നെ പറഞ്ഞ് ആശ്വസിപ്പിച്ചു. വാട്സാപ്പ് എടുത്തു നോക്കി. ലാസ്റ്റ് സീൻ 3 മണി. ഡിപി മാറ്റിയിട്ടുണ്ട്. ഞാൻ അത് എടുത്തു നോക്കി. അത് കണ്ടപ്പോൾ വീണ്ടും നഷ്ടബോധം. ആമിയും നയനയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ആണ് ഇട്ടേക്കുന്നത്. ആരെയെന്നില്ലാതെ ഞാൻ എന്നേ തന്നെ ശപിച്ചു.
"ഏട്ടൻ എന്താ ഈ പിറുപിറുക്കുന്നെ കൊറേ നേരായാലോ ഒരു വിമ്മിഷ്ടം." ആമി ഒരു ഓറഞ്ച് തൊലി പൊളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. "ഓ ഒന്നുല്ല ഓഫീസിലെ ഓരോ ടെൻഷൻ." ഞാൻ ഒരു ഓറഞ്ച് അല്ലി വാങ്ങി വായിലേക്ക് ഇട്ടു. അമ്മേം വിനയേച്ചിം കട്ടിലിൽ ഇരുന്നു എന്തൊക്കെയോ സംസാരിക്കുന്നു. എനിക്ക് ആകെ ബോർ അടിക്കാൻ തുടങ്ങി. ആമി ആണേൽ എന്റെ തോളത്തു ചാരി ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്. അവളുടെ പനി ഇപ്പൊ നല്ലോണം കുറഞ്ഞിട്ടുണ്ട്. നാളെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്‌തേക്കും.
"ഏട്ടാ ആ ഫോൺ താ ഞാൻ ഗെയിം കളിക്കട്ടെ. " ആമി
💬 Comments
View all comments