0%

Chapter Title : അരവിന്ദനയനം 2 [32B]

Author : Kambikathakal Read All Parts 358

ഫോണിൽ പിടിച്ചു വലിച്ചോണ്ട് ചോദിച്ചു. "പോയി അവിടെങ്ങാനും കിടക്കാൻ നോക്ക് പെണ്ണെ പനി മാറി ഒന്ന് തല പൊക്കിയപ്പോഴേക്കും ഇനി ഫോണിൽ കളിക്കാഞ്ഞിട്ടാ..." വിനയേച്ചി അവളെ വഴക്കിടാൻ തുടങ്ങി. എന്നാൽ അവൾ അതൊന്നും മൈൻഡ് ചെയ്തതെ ഇല്ല. ഫോൺ വാങ്ങി അൺലോക്ക് ചെയ്ത് അവൾ ഒന്ന് എന്റെ മുഖത്തേക്ക് നോക്കി. "ഉം ഇനിയെന്താ?" "ഒന്നുല്ല..." അവൾ ഒരു ആക്കിയ ചിരി ചിരിച്ച് എഴുനേറ്റു അമ്മയുടെ അടുത്തേക്ക് പോയി. അവർ മൂന്ന് പേരും കൂടി എന്തോ ഇരുന്നു കുശുകുശുക്കുന്ന കണ്ടു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഒരു തലയണ എടുത്ത് കട്ടിലിലേക്ക് ചരിഞ്ഞു കണ്ണടച്ചു... പെട്ടെന്നാണ് എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയത്. "ദൈവമേ... ഞാൻ ഫോണിൽ അവസാനം നോക്കിയത് നയനയുടെ ഡിപി അല്ലേ.. ആമി വരുന്നത് കണ്ട് ഞാൻ അത് അങ്ങനെ തന്നെ ലോക് ചെയ്തത് ആരുന്നു. അപ്പൊ അവൾ അൺലോക്ക് ചെയ്യുമ്പോ ആദ്യം കാണുന്നത് ആ ഡിപി ആവുമല്ലോ..." ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു.

"ഇപ്പൊ അവള്ടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിക്കുന്നത് അബദ്ധം ആണ് അത് എല്ലാർക്കും സംശയം ഉണ്ടാക്കും. അവൾ കണ്ടു എന്നത് ഉറപ്പാണ്, അവൾ അത് ഈ നേരം കൊണ്ട് അമ്മയേം വിനയേച്ചിയേം അറിയിച്ചിരിക്കും. വെറുതെ അല്ല 3 പേരും കൂടി ഇരുന്നു രഹസ്യം പറഞ്ഞത്." ഇപ്പോഴാണ് അവളുടെ ആ നോട്ടത്തിന്റെ രഹസ്യം പിടികിട്ടിയത്. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല നമ്മളായിട്ട് ഒന്നും അങ്ങോട്ട്‌ പറഞ്ഞ് നാണം കെടണ്ട. മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ. ഞാൻ അനങ്ങാതെ തന്നെ കിടന്നു. അധികം വൈകാതെ തന്നെ ഉറങ്ങി.

അമ്മ വന്ന് വിളിക്കുമ്പോഴാണ് കണ്ണ് തുറന്നത്. "ഇതെന്തു ഉറക്കമാണ്, പോകണ്ടേ ഇവിടെ കിടന്നാൽ മതിയ?" "ആഹ് പോകാം, സമയം എത്രയായി?" "മണി 7 കഴിഞ്ഞ് നീ എഴുനേറ്റ് മുഖം കഴുകി വാ. നാളെ എന്തായാലും ഡിസ്ചാർജ് ചെയ്യും. ആ പിന്നെ വിനയേ നാളെ രാവിലത്തേക്കുള്ള ഭക്ഷണം ഞാൻ ഇവന്റെ കയ്യിൽ കൊടുത്ത് വിടാം. ഡോക്ടർ വന്ന് ഡിസ്ചാർജ് ആകുമ്പോ എന്തായാലും ഉച്ചയാകും." അമ്മ എന്നോടും വിനയേച്ചിയോടും ആയി

💬 Comments

View all comments