Chapter Title : അരവിന്ദനയനം 2 [32B]
അത് ഈ നേരം കൊണ്ട് അമ്മയേം വിനയേച്ചിയേം അറിയിച്ചിരിക്കും. വെറുതെ അല്ല 3 പേരും കൂടി ഇരുന്നു രഹസ്യം പറഞ്ഞത്." ഇപ്പോഴാണ് അവളുടെ ആ നോട്ടത്തിന്റെ രഹസ്യം പിടികിട്ടിയത്. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല നമ്മളായിട്ട് ഒന്നും അങ്ങോട്ട് പറഞ്ഞ് നാണം കെടണ്ട. മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ. ഞാൻ അനങ്ങാതെ തന്നെ കിടന്നു. അധികം വൈകാതെ തന്നെ ഉറങ്ങി.
അമ്മ വന്ന് വിളിക്കുമ്പോഴാണ് കണ്ണ് തുറന്നത്. "ഇതെന്തു ഉറക്കമാണ്, പോകണ്ടേ ഇവിടെ കിടന്നാൽ മതിയ?" "ആഹ് പോകാം, സമയം എത്രയായി?" "മണി 7 കഴിഞ്ഞ് നീ എഴുനേറ്റ് മുഖം കഴുകി വാ. നാളെ എന്തായാലും ഡിസ്ചാർജ് ചെയ്യും. ആ പിന്നെ വിനയേ നാളെ രാവിലത്തേക്കുള്ള ഭക്ഷണം ഞാൻ ഇവന്റെ കയ്യിൽ കൊടുത്ത് വിടാം. ഡോക്ടർ വന്ന് ഡിസ്ചാർജ് ആകുമ്പോ എന്തായാലും ഉച്ചയാകും." അമ്മ എന്നോടും വിനയേച്ചിയോടും ആയി പറഞ്ഞു.
"അപ്പൊ വല്യമ്മ നാളെ വരില്ലേ? "ഇല്ല മോളെ വല്യമ്മ വീട്ടിൽ പോയി മോൾടെ മുറിയൊക്കെ അടിച്ച് വാരി വൃത്തിയാക്കി ഇടാം. ഇനി പൊടിയടിച്ചു വീണ്ടും പനി വരുത്തണ്ട."
അപ്പോഴേക്കും ഞാൻ മുഖം കഴുകി എത്തിയിരുന്നു. "ഇറങ്ങാം? എടി എന്റെ ഫോൺ എവിടെ?" "ദേ മേശപ്പുറത്തു ഇരിക്കുന്നു." അധികം വൈകാതെ തന്നെ ഞാൻ ഫോണും എടുത്ത് അമ്മയേം കൂട്ടി ഇറങ്ങി. പോണ വഴി ഒരു തട്ടുകടയിൽ കേറി ഫുഡ് കഴിച്ചു. "ആ ഡാ ഞാൻ പറയാൻ മറന്നു, അടുത്ത ആഴ്ച ഒരു പെണ്ണുകാണാൻ പോണം ആ ബ്രോക്കർ വിളിച്ചിരുന്നു ഞാൻ പിന്നെ മറന്നുപോയി." കഴിക്കുന്നെനിടയിൽ അമ്മ പറഞ്ഞു. "ഓ
💬 Comments
View all comments