0%

Chapter Title : അരവിന്ദനയനം 2 [32B]

Author : Kambikathakal Read All Parts 1K

എന്റമ്മേ എനിക്ക് ഇപ്പ കല്യാണം ഒന്നും വേണ്ട. കൊറച്ചു നാൾ കൂടെ ഇങ്ങനെ നടക്കട്ടെ. " "പിന്നേ... നിനക്ക് വെച്ച് വിളമ്പി എനിക്ക് മടുത്തു. എനിക്ക് ഒരു മോളെ ദൈവം തന്നില്ല. അത്കൊണ്ട് നീ അധികം വർത്താനം ഒന്നും പറയണ്ട ഞാൻ പറയണത് അങ്ങ് കേട്ടാൽ മതി. നാളെ തന്നെ നടത്താൻ അല്ലല്ലോ പെണ്ണ് കണ്ടു വെക്കാം. അല്ലേലും എത്ര പെണ്ണ് കണ്ടാലാണ് ഒരെണ്ണം ഉറപ്പിക്കാൻ പറ്റണത്. നിനക്ക് ഇനി വല്ല പ്രേമം വല്ലതും ഉണ്ടെങ്കിൽ അത്‌ പറ ഞാൻ ഇങ്ങനെ പെണ്ണ് അന്വേഷിച്ചു നടക്കണ്ടല്ലോ" "ഓ നമ്മളെ ഒക്കെ ആര് പ്രേമിക്കാൻ." ഞാൻ ഒരു നിസ്സംഗ ഭാവത്തിൽ പറഞ്ഞു. "ആ അത്‌ നേരാണ്, പ്രേമിക്കാൻ ആദ്യം വേണ്ടത് അത്‌ നമ്മൾ സ്നേഹിക്കുന്നവരോട് ചങ്കുറ്റത്തോടെ തുറന്നു പറയാൻ ഉള്ള മനസ്സാണ്. അത്‌ നിനക്ക് ഉണ്ടെന്ന് എനിക്ക് തോന്നണില്ല." അതും പറഞ്ഞു അമ്മ കൈ കഴുകാൻ എഴുനേറ്റു പോയി.

അമ്മയുടെ ആ പറച്ചിൽ കേട്ട് ഞാൻ ഒന്ന് ഞെട്ടി. അമ്മ ഇനി വല്ലതും അറിഞ്ഞിട്ട് പറഞ്ഞതാണോ? എങ്ങനെ അറിയാനാ, അറിയണം എങ്കിൽ ഞാൻ പറഞ്ഞാൽ അല്ലേ അറിയൂ... ഓരോന്ന് ആലോചിച്ചു ഞാൻ അവിടെ തന്നെ ഇരുന്നു.

"നീ ഇത് എന്താ ഇവിടെ ഇരുന്നു സ്വപ്നം കാണുവാണോ. എഴുന്നേറ്റു വാ പോകണ്ടേ." ഞാനും വേഗം കൈ കഴുകി വന്നു.

വീട്ടിൽ ചെന്നപാടെ ഞാൻ റൂമിൽ കേറി ഡോർ ലോക് ചെയ്തു. ഫോൺ എടുത്ത് നോക്കി. നയന 3 മെസ്സേജ്....

തുടരും..

അഭിപ്രായയങ്ങൾ നല്ലതാണേലും ചീത്ത ആണേലും പറയാണം വായിച്ചിട്ട്. ✌️

💬 Comments

View all comments