0%

Chapter Title : അരവിന്ദനയനം 3 [32B]

Author : Kambikathakal Read All Parts 513

പക്ഷേ ഇത് കുറച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആയിപോയി. ഇന്ന് പ്രൊപോസിംഗ് നാളെ പെണ്ണ് ചോദിക്കൽ"

അവളുടെ നുണക്കുഴിയിൽ വിരൽ കൊണ്ട് കുത്തി അവൻ പറഞ്ഞു.

"എടോ എടോ അരവിന്ദൻ തെണ്ടി എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. താൻ ഇന്ന് പറയും നാളെ പറയും എന്ന് കരുതി ഞാൻ ഇരിക്കാൻ തുടങ്ങിട്ട് എത്ര നാൾ ആയെന്ന് അറിയുവോ തനിക്ക്."

"ഓഹോ... എന്ന പിന്നെ നിനക്ക് എന്നെ അങ്ങ് വളച്ചെടുത്തുടാരുന്നോ. അല്ല ഞാൻ തന്നെ പറയണം എന്ന് എന്താ നിർബന്ധം, നിനക്ക് അങ്ങ് പറഞ്ഞൂടാരുന്നോ എന്നോട്. ഇതിപ്പോ പ്രേമിച്ചു നടക്കേണ്ട എത്ര സമയം ആണ് ഈ മറൈൻ ഡ്രൈവിൽ വെറുതെ വെയില് കളഞ്ഞത് ശ്ശെ..."

"എനിക്ക് നാണം ആരുന്നു... പിന്നെ ഇയാൾ തേക്ക് മരത്തിനു കാറ്റ്‌പിടിച്ച പോലെ ഒരു കുലുക്കോം ഇല്ലാണ്ട് നിന്നപ്പഴാ എനിക്ക് മനസ്സിലായത് ഞാനായിട്ട് മുൻകൈ എടുത്തില്ലേൽ ഇയാൾ എന്റെ കല്യാണത്തിന് വന്ന് സദ്യ ഉണ്ട് പോവത്തെ ഉള്ളു എന്ന്. അതോണ്ടാ ഞാൻ ഇന്ന് തന്നെ കാണണം എന്ന് പറഞ്ഞത്." നയന പറഞ്ഞത് കേട്ട് അരവിന്ദ് അവളുടെ കൈ മുറുകെ കോർത്ത്‌ പിടിച്ചു.

"സോറി... പറയണം എന്ന് പലവട്ടം കരുതിയതാ.. പക്ഷേ ഒരു നോ പറഞ്ഞ് നീ പോയാൽ അത് താങ്ങാൻ തക്ക മനക്കട്ടി ഒന്നും എനിക്ക് ഇല്ല. കുറച്ചുനാൾ കഴിഞ്ഞ് ഓക്കേ ആയാലും നിന്റെ ഫ്രണ്ട്ഷിപ്പ് നഷ്ടപ്പെടുന്നത് എനിക്ക് അപ്പോഴും ഓർക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ടാണ്. ഒത്തിരി കോംപ്ലക്സ് ഒക്കെ ഉള്ളൊരു സാധാരണ നാട്ടിൻപുറത്തുകാരൻ ആണ് ഞാൻ. ഒരുപക്ഷേ ഞാൻ വളർന്നു വന്ന സാഹചര്യങ്ങൾ ആവാം. നീ

💬 Comments

View all comments