Chapter Title : അരവിന്ദനയനം 3 [32B]
അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.
അരവിന്ദ് അവളുടെ നെറുകയിൽ ചുണ്ട് ചേർത്ത് ചുംബിച്ചു. അങ്ങനെ തന്നെ കുറച്ച് നേരം നിന്നു.
പരിസരം മോശമായതിനാൽ അവൾ വേഗം തന്നെ അവനിൽ നിന്ന് വിട്ടു മാറി കണ്ണ് തുടച്ചു.
അവരുടെ കണ്ണുകൾ പക്ഷെ ഒരായിരം പരിഭവങ്ങൾ തമ്മിൽ പറഞ്ഞുകൊണ്ടേ ഇരുന്നു.
*********************
അൽപ സമയം എടുത്തു രണ്ടുപേർക്കും ആ പ്രൊപ്പോസലിന്റെ ഹാങ്ങോവർ മാറാൻ.
അസ്തമയ സൂര്യനെയും കണ്ട് അരവിന്ദിന്റെ തോളിൽ ചാരി ഇരുന്നു ഐസ് ക്രീം നുണഞ്ഞുകൊണ്ട് അവർ തമ്മിൽ കണ്ടുമുട്ടിയത് മുതൽ ഇങ്ങോട്ട് ഉണ്ടായ എല്ലാ സംഭവവികാസങ്ങളും തമ്മിൽ പങ്കുവെച്ചു ചിരിച്ചു.
"അല്ല മോളെ അപ്പൊ എങ്ങനാ? നാളെ അച്ഛൻ കൊണ്ട്വരുന്നവനെ കെട്ടി നീ അങ്ങ് സെറ്റിൽ ആവാൻ തന്നെയാണോ പ്ലാൻ?"
നയന കൈ ചുരുട്ടി അരവിന്ദിന്റെ വയറിൽ ആഞ്ഞു കുത്തി.
"ആഹ്ഹ....ഭാവി ഭർത്താവിനെ ഇങ്ങനെ ഇടിക്കല്ലേ പെണ്ണെ ശാപം കിട്ടും."
"അയ്യോ... ഒരു ഭാവി ഭർത്താവ്.. എനിക്ക് ഒറപ്പ് ആണ് ഞാൻ ഇന്ന് ഇത് പറഞ്ഞില്ലാരുന്നേൽ നിങ്ങൾ ഇത് ഒരിക്കലും എന്നോട് പറയാൻ പോണില്ല. അവസാനം ഞാൻ നാളെ വരണ കൊന്തനേം കെട്ടി ജീവിക്കേണ്ടി വന്നേനെ."
അവൾ ദേഷ്യം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
"ഞാൻ ഇത് പറയണം എന്ന് കരുതി തന്നെ ആണ് ഇരുന്നത്. ഇനി ഒരുപക്ഷെ നിനക്ക് അങ്ങനെ ഒന്നും മനസ്സിൽ ഇല്ലായിരുന്നു എങ്കിൽ പിന്നെ നീ എന്നിൽ നിന്ന് അകന്നാലോ എന്നോർത്ത് പറയാഞ്ഞതാ."
"ഇനി കൂടുതൽ പറഞ്ഞു ബോർ ആക്കണ്ട മരിയാദയ്ക്ക് നാളെ വന്ന് എന്നെ പെണ്ണ് ചോദിച്ചോണം." അവൾ ചിരിച്ചു.
"അത് പിന്നെ പറയാനുണ്ടോ...
💬 Comments
View all comments