Chapter Title : അരവിന്ദനയനം 3 [32B]
ആലോചിച്ചു ഉറപ്പിച്ച പോലെ അരവിന്ദ് അവൾക്കരുകിലേക്ക് വന്നു അവളെ തന്നെ ഉറ്റു നോക്കി.
"നയന... തീരെ റൊമാന്റിക് അല്ലാത്ത ഒരു മനുഷ്യജീവി ആണ് ഞാൻ. അത്കൊണ്ട് സാഹിത്യം പറയാനൊന്നും എനിക്ക് അറിയില്ല എന്നാലും ഞാൻ ഒന്ന് ശ്രമിക്കാം."
അരവിന്ദിന്റെ പെട്ടെന്നുള്ള ആ വാക്കുകൾ കേട്ട് നയന ഒന്ന് അമ്പരന്നു. അവളുടെ കണ്ണുകൾ വിടർന്നു.
"എന്റേതെന്നു ഞാൻ വിശ്വസിക്കുന്ന രണ്ടേ രണ്ട് സ്ത്രീകളെ ഈ ലോകത്ത് ഉണ്ടായിരുന്നുള്ളു. എന്റെ അമ്മയും പിന്നെ ആമിയും." അരവിന്ദ് ഒന്ന് പറഞ്ഞു നിർത്തി അവളെ നോക്കി.
"അതിനിടയിലേക്ക് ആണ് നീ ഒരു ഫുട്ബോളുമായി പാഞ്ഞു കേറി വന്നത്. ദേഷ്യം ആയിരുന്നു എനിക്ക് നിന്നോട്. എന്നാൽ അന്ന് ആ ഹോസ്പിറ്റലിൽ നിന്ന് നിന്റെ വീട്ടിലേക്ക് ഉള്ള യാത്ര... അത് ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. പിന്നീട് ഓരോ തവണ നിന്നെ കാണുമ്പോഴും സംസാരിക്കുമ്പോഴും ഞാൻ നിന്നിലേക്ക് കൂടുതൽ അടുക്കുക ആയിരുന്നു. ഇപ്പൊ ഈ നിമിഷം എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും എനിക്ക് എന്റേത് എന്ന് പറയാൻ ഒരാൾ കൂടി ഉണ്ട് എന്ന്."
കേട്ടത് സത്യമാണോ സ്വപ്നമാണോ എന്ന അവസ്ഥയിൽ ആയിരുന്നു നയന. സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി.
അത് കണ്ടു അരവിന്ദ് അവന്റെ മുഖം അവളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു അവളെ നോക്കി മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു.
"പോരുന്നോടി പുല്ലേ.. എന്റെ വീടിന്റെ ഗോൾകീപ്പർ ആവാൻ?"
അവൻ പറഞ്ഞു മുഴുവൻ ആക്കുന്നതിനു മുന്നേ അവൾ അവന്റെ ഷിർട്ടിൽ കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് വീണ് കെട്ടിപിടിച്ചു കരഞ്ഞു.
💬 Comments
View all comments