Chapter Title : അരവിന്ദനയനം 3 [32B]
സംസാരിക്കാൻ പറ്റാത്ത ഒരു അവസ്ഥ.
"മം..അതിനാണോ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്? പെണ്ണുകാണൽ അല്ലേ അവർ വന്നു കണ്ടിട്ട് പോട്ടെടോ അതിനിപ്പോ എന്താ. ഇതിനു മുന്നേയും പെണ്ണുകാണാൻ വന്നിട്ടില്ലേ നിന്നെ." അവൻ സമനില വീണ്ടെടുത്തുകൊണ്ട് ചോദിച്ചു.
അത് കേട്ടതും അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.
"പണ്ടത്തെ പോലെ അല്ല ഇപ്പൊ... ഇനിയും ഓരോ ആൾക്കാരുടെ മുന്നിൽ ഒരുങ്ങി കെട്ടി നിൽക്കാൻ എനിക്ക് പറ്റില്ല." നയന അവന്റെ മുഖത്ത് നോക്കി തറപ്പിച്ചു പറഞ്ഞു.
"എയ് ഇയാൾ ടെൻഷൻ ആവണ്ടിരിക്ക്. നമുക്ക് എന്തെങ്കിലും ഒരു വഴി നോക്കാം."
"എന്ത് വഴി? ഞാൻ എന്റെ അച്ഛനെ എതിർത്തു ഒന്നും ചെയ്യില്ല. അച്ഛന് ഇതാണ് ഇഷ്ടമെങ്കിൽ എനിക്ക് നാളെ വരുന്ന ആൾക്ക് തല കുനിച്ചു കൊടുക്കേണ്ടി വരും. പക്ഷേ എന്തോ ഒന്ന് എന്നെ അതിൽ നിന്നെല്ലാം പിന്നോട്ട് വലിക്കുന്നുണ്ട്. എന്നാൽ അത് എന്താണെന്ന്...." നയന വാക്കുകൾ മുഴുവിക്കാൻ വയ്യാതെ വിതുമ്പിപ്പോയി.
"അരവിന്ദേട്ടന് എന്നോട് ഒന്നും പറയാനില്ലേ?" അവൾ അരവിന്ദിന്റെ കണ്ണിൽ നോക്കിയാണ് അത് ചോദിച്ചത്.
ആ നോട്ടം അവന് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. എന്നെ കൂടെ കൂട്ടിക്കൂടെ എന്ന് അവളുടെ കണ്ണുകൾ അവനോടു പറയുംപോലെ അവന് തോന്നി.
അരവിന്ദിന്റെ മനസ്സിൽ ഒരു യുദ്ധം അരങ്ങേറുക ആയിരുന്നു ആ സമയം. ഒരു ഭാഗത്ത് നയനയോട് അവനുള്ള പ്രണയവും മറുഭാഗത്തു അവളെ വിട്ട് പിരിയേണ്ടി വരുമോ എന്ന ഭയവും.
യുദ്ധം മുറുകിയതും അവൻ മെല്ലെ അവളുടെ അടുത്ത് നിന്ന് നീങ്ങി ദൂരേക്ക് നോക്കി നിന്നു.
അവന്റെ മൗനം അവൾക്ക് താങ്ങാൻ കഴിയുന്നുണ്ടാരുന്നില്ല.
അല്പസമയം കഴിഞ്ഞതും എന്തോ
💬 Comments
View all comments