0%

Chapter Title : അരവിന്ദനയനം 3 [32B]

Author : Kambikathakal Read All Parts 540

ഇരുന്നു. അവളുടെ വീടിന്റെ ഒരു സ്റ്റോപ്പ്‌ മുന്നിൽ അവൻ അവളെ ഇറക്കി.

"അപ്പൊ പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ അല്ലേ. നാളെ ഉച്ച കഴിഞ്ഞാണ് അവർ വരുന്നത് അതിനു മുന്നേ തന്നെ വന്ന് എല്ലാം പറഞ്ഞു ശെരിയാക്കാൻ നോക്കിക്കോ ഇല്ലേ ഞാൻ പെട്ടീം കെടക്കേം ഒക്കെ എടുത്തു അങ്ങ് വരും."

"പൊന്നുമോളെ എന്നെ കൊലയ്ക്കു കൊടുക്കരുത്. നാളെ രാവിലെ തന്നെ എത്താൻ നോക്കാം പോരെ?"

"നോക്കിയാൽ പോരാ... വരണം."

"ഹ വരാടി പുല്ലേ. ഇങ്ങനെ ഉണ്ടോ കച്ചറ...

ആഹ് പിന്നെ എന്തായാലും ഇത്രേം ആയില്ലേ. നീ വേഗം ചേട്ടന് ഒരുമ്മ തന്നേ." അരവിന്ദ് അവൾക്ക് നേരെ കവിൾ നീട്ടികൊണ്ട് പറഞ്ഞു.

"പൊക്കോണം അവിടുന്ന്... ഉമ്മേം ഇല്ല ബാപ്പേം ഇല്ല ആദ്യം മോൻ പോയി ഇത് നടത്താൻ ഉള്ള വഴി നോക്ക്. അങ്ങനാണേൽ ഈ നയനേച്ചി ഒരു കൈ നോക്കാം."

"മം.... ശെരി... അപ്പൊ ഉമ്മയില്ല... ആയിക്കോട്ടെ. എന്നാ പിന്നെ ഇത് നടത്തിട്ടു തന്നെ ബാക്കി കാര്യം."

രണ്ടുപേരും മനസ്സ് നിറഞ്ഞു ചിരിച്ചു.

അവളെ ബസ്സിൽ കേറ്റി വിട്ടശേഷം ആണ് അരവിന്ദ് പോയത്.

അവന് മുന്നിൽ ഉള്ള അടുത്ത കടമ്പ ഒറ്റ രാത്രി കൊണ്ട് അമ്മയെ പറഞ്ഞു കൺവീനസ് ചെയ്യിക്കുക എന്നത് ആയിരുന്നു.

****************************

അരവിന്ദിന്റെ മനസ്സ് ശാന്തമായിരുന്നു. ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടന്ന ഭാരം ഒന്നിറക്കി വെച്ച പോലെ തോന്നി. അവൾ പറഞ്ഞത് ശെരിയാണ് ഒരുപക്ഷെ അവൾ മുൻകൈ എടുത്ത് ഇത് പറഞ്ഞില്ലായിരുന്നു എങ്കിൽ എല്ലാം കൈവിട്ടു പോയേനെ. അവന് അവനോടു തന്നെ പുച്ഛം തോന്നി.

💬 Comments

View all comments