0%

Chapter Title : അരവിന്ദനയനം 3 [32B]

Author : Kambikathakal Read All Parts 541

വീട് എത്താറായതും എന്തെന്നില്ലാത്ത ഒരു ഭയം അവന് തോന്നി.

"ഒരു പക്ഷെ അമ്മ സമ്മതിച്ചില്ലെങ്കിലോ... എയ് അങ്ങനെ ഒരിക്കലും ഉണ്ടാവില്ല." അവൻ സ്വയം ആശ്വസിച്ചു.

ഗേറ്റ് കടക്കുമ്പോഴേ അവൻ കണ്ടു സിറ്റ് ഔട്ടിൽ തൂണിൽ ചാരി ഇരിക്കുന്ന അമ്മയും അമ്മയുടെ മടിയിൽ കിടന്നു എന്തോ വായിക്കുന്ന ആമിയും. "ദൈവമേ ആമി ഉള്ളപ്പോ പറഞ്ഞാൽ ഇനി അവൾ ബഹളം ഉണ്ടാക്കുവോ..ഈശ്വരാ കാത്തോണേ."

അവൻ ബൈക്ക് പാർക്ക്‌ ചെയ്തു ഒന്നും മിണ്ടാതെ അകത്തേക്ക് കേറാൻ ഒരുങ്ങി, അപ്പോഴേക്കും ആമി ചാടി വീണു.

"ഏട്ടാ നമക്ക് ടൗണിൽ പോവാം എനിക്ക് ഇപ്പൊ ബിരിയാണി തിന്നാൻ തോന്നുന്നു."

"പിന്നെ പാതിരാത്രി അല്ലേ ബിരിയാണി. നിനക്ക് എന്നാ ഫോൺ വിളിച്ചു പറഞ്ഞൂടെ അങ്ങനാണേൽ ഞാൻ വരുമ്പോൾ വാങ്ങി വരില്ലേ."

"പ്ലീസ് പ്ലീസ് പ്ലീസ്.. ഏട്ടാ ഞാൻ അത്‌ മറന്നു പോയി."

"നാളെ പോവാം ഇന്ന്‌ വയ്യ ക്ഷീണം."

"ഓ ഒരു ക്ഷീണക്കാരൻ. എന്നാ നാളെ പോവാം മോളെ ഇന്ന്‌ വല്യമ്മ ഇവിടെ നല്ല മീൻ കറി ചോർ ഒക്കെ വെച്ചിട്ടുണ്ട്. അത്‌ അപ്പൊ വേസ്റ്റ് ആവില്ലേ. നാളെ വല്യമ്മ ഒന്നും ഉണ്ടാക്കുന്നില്ല. നാളെ നമക്ക് ബിരിയാണി കഴിക്കാൻ പോവാം പോരെ?"

ആമിയുടെ മുഖം അത്‌ കേട്ടതും വിടർന്നു.

"ബിരിയാണിന്ന് കേട്ടപ്പഴേ അവൾടെ കിളി പോയി. നിക്കണ കണ്ടില്ലേ കഴുത"

"ഓ.. " അവൾ ചുണ്ട് കോട്ടി അകത്തേക്ക് പോയി. പിന്നാലെ അമ്മയും ഞാനും.

*************

കുളിക്കുമ്പോഴും ഇത് എങ്ങനെ അവതരിപ്പിക്കും എന്നായിരുന്നു എന്റെ ചിന്ത. അവസാനം വരണത് വരട്ടെ എന്ന് തീരുമാനിച്ചു കുളി കഴിഞ്ഞു

💬 Comments

View all comments