Chapter Title : അരവിന്ദനയനം 3 [32B]
ഇറങ്ങി.
"ഡോ തന്നോട് ഫോണിൽ കുത്തി കളിക്കാതെ വന്ന് ചോറ് കഴിക്കാൻ പറഞ്ഞു വല്യമ്മ." ഞാൻ ഫോൺ എടുക്കാൻ തുടങ്ങിയതും ആമി എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ഇവൾ ഇനി വല്ല ചാത്തനോ മറുതായോ വല്ലോം ആണോ ഈ വീട്ടിൽ ഒരു കാര്യം ഇവളെ ഒളിച്ചു ചെയ്യാൻ പറ്റില്ല.
"ഹ വരുന്നു..നീ കെടന്നു ബഹളം വെക്കണ്ട. അങ്ങോട്ട് ചെല്ല് ഞാനിപ്പം വരാം."
"തന്നേം കൂട്ടി വരാനാ വല്യമ്മ പറഞ്ഞത്."
"ഓ ഒരു വല്യമ്മയും മോളും വന്നേക്കുന്നു."
പെട്ടെന്നാണ് എനിക്ക് ആ ഐഡിയ തോന്നിയത്. കാര്യം ഇവൾ മഹാ പാര ആണെങ്കിലും ഇടക്കൊക്കെ എന്നെ തല്ലുകൊള്ളിക്കാതെ ഇവൾ രക്ഷപെടുത്താറുണ്ട്. എന്റെ സിഗരറ്റ് വലിയുടെ കാര്യം ഇവൾ ഒന്ന് പൊക്കിയത് ആണ്. അന്ന് എന്നെ വാണിംഗ് തന്ന് വിട്ടയച്ചു അമ്മയോട് ഇതുവരെ പറഞ്ഞുകൊടുത്തില്ല. പക്ഷേ ഇനി കണ്ടാൽ ഉറപ്പായും പറയും എന്ന ശക്തമായ താക്കീത് അന്നേ എനിക്ക് കിട്ടിയത് ആണ്. അങ്ങനാണേൽ ഇവളെ ചാക്കിട്ട് പിടിച്ചാൽ അമ്മയെ പെട്ടെന്ന് വളക്കാം.
ഞാൻ ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി നോക്കി.
അമ്മ എന്തായാലും സമ്മതിക്കും എന്നെനിക്ക് ഉറപ്പാണ് പക്ഷേ എന്തെന്നില്ലാത്ത ഒരു ഭയം എനിക്ക് ഉണ്ടായിരുന്നു.
"ഇയാൾ ഇതെന്താ നിന്ന് സ്വപ്നം കാണണേ വരുന്നുണ്ടോ അതോ വല്യമ്മ വന്നാലേ വരൂ എന്നുണ്ടോ?" അവൾ പുരികം ഇളക്കി കൊണ്ട് ചോദിച്ചു.
"നീ ഇങ് വന്നേ, ഒരു കാര്യം പറയാനുണ്ട്." ഞാൻ അവിടെ കിടന്ന കസേര എടുത്ത് അതിൽ കയറി ഇരുന്നു.
"മം..? എന്താ..? എന്നെ പറ്റിക്കാൻ അല്ലേ..?"
അവൾ എന്തോ പന്തികേട് ഉള്ളപോലെ അവിടെ
💬 Comments
View all comments