Chapter Title : അരവിന്ദനയനം 3 [32B]
പെട്ടന്ന് പറഞ്ഞു നിർത്തിട്ട് എന്നെ സംശയ ദൃഷ്ടിയോടെ കണ്ണ് കൂർപ്പിച്ചു ഒന്ന് നോക്കി.
"ഈൗ..." ഞാൻ ഒന്ന് നല്ലോണം ഇളിച്ചുകൊടുത്തു...
"ഏഹ്ഹ്.... എന്താണ് ലൈൻ ആണാ..? സത്യം പറഞ്ഞോ ഇല്ലേ ഞാൻ ഇപ്പൊ വിളിച്ചു കൂവും." ആമി ചാടി എഴുനേറ്റ് കട്ടിലിൽ കേറി നിന്ന് എന്നെ തന്നെ നോക്കി.
അവളുടെ മുഖം കണ്ടാൽ അറിയാം ഉള്ളിൽ നല്ല സന്തോഷം ഉണ്ടെന്ന്.
"എന്റെ പൊന്നുമോൾ അല്ലേ, നാളെ വരുമ്പോൾ ഞാൻ എന്തായാലും ബിരിയാണി വാങ്ങി തരാം. നീ എന്നെ ഒന്ന് സഹായിക്കണം അമ്മയോട് പറയാൻ."
"നടക്കുല്ല മോനേ... ഇത് ഒരു ബിരിയാണിയിൽ ഒതുങ്ങുന്ന കേസ് അല്ല. എനിക്ക് വേറേം കൊറേ കാര്യങ്ങൾ വേണം. പറ്റുവോ?"
"നിനക്ക് എന്ത് വേണേലും തരാം എന്റെ കൂടെ ഒന്ന് നിന്ന് തന്നാ മതി. അമ്മക്ക് എതിർപ്പ് ഉണ്ടാവാൻ ചാൻസ് ഇല്ല എന്നാലും ഇൻ കേസ് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നീ എന്റെ കൂടെ നിക്കണം കേട്ടാ. ചതിക്കല്ലേ. പ്ലീസ്..." ഞാൻ തൊഴുതു പറഞ്ഞു.
"മം... അതൊക്കെ ഞാൻ ഏറ്റു. അത് ഇയാളോട് ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല, എനിക്ക് ആ ചേച്ചിയെ നല്ല ഇഷ്ടായി. ചേച്ചി ഇവിടെ വന്നാ പിന്നെ എനിക്ക് ഒരു കൂട്ട് ആയില്ലേ. അതോണ്ട് മാത്രം ആണ് കേട്ടാ മണ്ടുസേ."
മനസ്സിൽ വന്ന തർക്കുത്തരങ്ങൾ ഒക്കെ ഞാൻ അപ്പാടെ വിഴുങ്ങിയിട്ട് ആമിയെ നോക്കി ചിരിച്ചു. കാരണം എന്തെങ്കിലും സംഭവിച്ചാൽ ഇവൾ ആണ് എന്റെ തുറുപ്പ് ചീട്ട്. ഈ വീട്ടിൽ എന്നേക്കാൾ ഹോൾഡ് ഉള്ള കക്ഷി ഇവൾ മാത്രം ആണ്.
"അല്ല
💬 Comments
View all comments