Chapter Title : അരവിന്ദനയനം 3 [32B]
ഈ കാര്യം ആ ചേച്ചിക്ക് അറിയുവോ?" ആമിക്ക് വീണ്ടും സംശയം.
"അറിയാണ്ട് പിന്നെ... അവൾ ആണ് എന്നെ പ്രൊപ്പോസ് ചെയ്തത്. നീ എന്നെ കുറിച്ച് എന്താ കരുതിയത്."
"ഉണ്ട... ഇങ്ങനെ പുളു അടിക്കല്ലേ. നയനേച്ചി എന്തായാലും അത്ര മണ്ടി ഒന്നും അല്ല."
"ഉവ്വ.. എന്താടി എനിക്കൊരു കുറവ്. എന്റെ ലുക് കണ്ടു അവൾ വീണു അത്ര തന്നെ."
"പിന്നേ... ലുക്കെ.. മരിയാദക്ക് പറഞ്ഞോ കാര്യങ്ങൾ എന്നിട്ട് വേണം എനിക്ക് ചില കാര്യങ്ങൾ തീരുമാനിക്കാൻ."
"എന്റെ പൊന്നോ പറയാം ആദ്യം നീ ആ കട്ടിലെന്നു ഇങ് ഇറങ്ങു."
ആമി കട്ടിലിൽ നിന്ന് ഇറങ്ങി മേശമേൽ കേറി കഥ കേൾക്കാൻ റെഡി ആയി ഇരുന്നു.
പിന്നെ ഞാൻ ഒട്ടും താമസിപ്പിച്ചില്ല. അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടത് മുതൽ ഇങ്ങോട്ട് വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു. ഇതെല്ലാം കേട്ട് അവൾ വാ പൊളിച്ചു ഇരുന്നു.
"ദുഷ്ടാ.. ഇത്ര ഒക്കെ ഉണ്ടായിട്ടും എന്നോട് ഒരു വാക്ക് പറഞ്ഞോ എന്നിട്ട് ഇപ്പൊ വല്യമ്മയെ സോപ് ഇടാൻ ഞാൻ വേണം അല്ലേ." അവൾ മേശയിൽ നിന്ന് ചാടി ഇറങ്ങി എന്നെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.
"എടി എടി ഞാൻ പറയട്ടെ. ഞാൻ അറിഞ്ഞോ നിനക്ക് അവളെ ഇഷ്ടം ആണെന്ന്. അത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇത് പണ്ടേ പറഞ്ഞേനെ നിന്നോട് സത്യം..."
"വേണ്ട വേണ്ട ഇനി താൻ ഒന്നും പറയണ്ട..." അവൾ എന്റെ മുടി പിടിച്ചു വലിച്ചു കുടഞ്ഞു.
"ആഹ്ഹ് എടി ദ്രോഹീ..."
"എന്തോന്നാ പിള്ളേരെ ഇത്. കണ്ണ് തെറ്റിയ രണ്ടും കൂടി അടിയാണല്ലോ.
💬 Comments
View all comments