0%

Chapter Title : അരവിന്ദനയനം 3 [32B]

Author : Kambikathakal Read All Parts 571

ചോറ് വിളമ്പി വെച്ച് എത്രനേരം കാത്ത് ഇരിക്കണം രണ്ടിനേം. പൊയ്‌ക്കെ അങ്ങോട്ട്‌ പോയി എടുത്തു കഴിക്കാൻ നോക്ക് എന്നിട്ടാവാം ബാക്കി അടി."

അമ്മയുടെ രംഗപ്രവേശം കണ്ട് ഞങ്ങൾ രണ്ടും ഞെട്ടി. ദൈവമേ എല്ലാം കേട്ടു കാണുവോ.. എയ്..

പിന്നെ ഞങ്ങൾ അധികം അവിടെ നിന്നില്ല നേരെ പോയി ഡൈനിങ്ങ് ടേബിൾ കയ്യടക്കി. അമ്മയും വന്നു ഞങ്ങളുടെ കൂടെ ഇരുന്നു. എല്ലാരും കഴിക്കാൻ തുടങ്ങി.

അമ്മയോട് പറയാൻ ഞാൻ ആമിയോട് കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു. ഒരു തുടക്കം കിട്ടാതെ കേറി പറഞ്ഞു കുളമാക്കണ്ട എന്ന് കരുതി.

"വല്യമ്മേ... ഈ ആഴ്ച ഏട്ടന് പെണ്ണുകാണൽ ഒന്നൂല്ലേ?"

"ഈ ആഴ്ചത്തെ കാര്യം ഒന്നും ബ്രോക്കർ പറഞ്ഞില്ല മോളെ. അതെങ്ങനാ ഇവനും കൂടി ഒരു ബോധം വേണ്ടേ. ഇത് ഞാൻ ഇങ്ങനെ വഴിപാട് നേരുന്ന പോലെ പറഞ്ഞോണ്ട് ഇരിക്കുന്നു എന്നല്ലാതെ ഇവന് ഒരു കുലക്കോം ഇല്ല."

"ആര് പറഞ്ഞു. അമ്മ പറഞ്ഞ എല്ലാ പെണ്ണിനേം ഞാൻ പോയി കണ്ടില്ലേ? ശെരിയാവാത്തത് എന്റെ കുഴപ്പം ആണോ?"

"ആ...എനിക്കറിഞ്ഞൂട.. എനിക്ക് വയ്യ ഇനി നിന്നേം എഴുന്നള്ളിച്ചു നടക്കാൻ."

"വല്യമ്മേ നമ്മക്കെ മറ്റേ നയന ചേച്ചിയെ ഏട്ടന് വേണ്ടി നോക്കിയാലോ ഒന്ന്?"

ആമിയുടെ ഇടിവെട്ട് ചോദ്യത്തിൽ ഞാൻ ഒന്ന് നടുങ്ങി. യവള് ഞാൻ വിചാരിച്ച പോലെ അല്ല അതുക്കും മേലെ ആണ്. ഇത്ര സ്പീഡിൽ ഇങ്ങനെ ചോദിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ഓർത്തില്ല.

"എയ്... അതൊന്നും വേണ്ട. ആ പെണ്ണ് ഒരു മരംകേറിയാണ്." ഞാൻ ഇടയിൽ കേറി പറഞ്ഞു. അങ്ങനെ നമ്മൾ പെട്ടന്ന് സമ്മതിച്ചു കൊടുക്കരുതല്ലോ.

💬 Comments

View all comments