Chapter Title : അരവിന്ദനയനം 3 [32B]
ഒരു വെയിറ്റ് ഒക്കെ ഇടണ്ടേ.
ആമി എന്നെ കടുപ്പിച്ചൊന്ന് നോക്കി. ഞാൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു. അവൾക്ക് കാര്യം മനസ്സിലായി.
"ഓ പിന്നേ ഏട്ടന്റെ സ്വഭാവത്തിന് പറ്റിയ പെണ്ണാണ് എന്തായാലും. ഇയാളും വല്യ മോശം ഒന്നും അല്ലല്ലോ.
വല്യമ്മ പറ. ആ ചേച്ചിയെ ആലോചിച്ചുടെ ഏട്ടന് വേണ്ടി?"
"മം.. എനിക്കും ഇഷ്ടാണ് ആ കുട്ടിയെ. ഇവൻ പറയണ പോലെ ഒന്നുല്ല. നല്ല പെരുമാറ്റം ആണ്, നല്ല കാര്യപ്രാപ്തിയും ഉണ്ട്." അമ്മയുടെ മുഖം ഒന്ന് തെളിഞ്ഞു. എന്നെ നോക്കി.
"ആ കുട്ടിക്ക് എന്താടാ ഒരു കുഴപ്പം? നോക്കിയാലോ നമുക്ക്? നിനക്ക് ഇഷ്ടമില്ലേൽ വേണ്ട എനിക്ക് എന്തായാലും ഇഷ്ടാണ്. എന്നാലും ഞാൻ ആ കുട്ടീടെ കാര്യം അങ്ങ് മറന്നുപോയി അല്ലാരുന്നേ അന്ന് കണ്ടപ്പോ തന്നെ ചോദിക്കരുന്നു."
"ആഹ്..അമ്മ എന്താന്ന് വെച്ചാ ചെയ്യ്. ഇനി ഞാൻ ആയിട്ട് പ്രശ്നം ഒന്നും ഉണ്ടാക്കണില്ല." ഞാൻ അലസമായി അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
ആമി എന്റെ അഭിനയം കണ്ട് വാ പൊളിച്ചു.
"നീ അങ്ങനെ ബുദ്ധിമുട്ടി ഒന്നും സമ്മതിക്കണ്ട, താല്പര്യം ഒണ്ടേൽ മതി." അമ്മയുടെ ആ ഡയലോഗ് കേട്ട് എനിക്ക് ഒരു അങ്കലാപ്പ് ഉണ്ടായി. ഞാൻ ഇനിയും വെയിറ്റ് ഇടാൻ നിന്നാൽ ചെലപ്പോ കാര്യങ്ങൾ കൈ വിട്ട് പോകും എന്ന് തോന്നി.
"അങ്ങനെ അല്ല അമ്മേ. എനിക്ക് കുഴപ്പൊന്നും ഇല്ല. നിങ്ങൾക്ക് ഒക്കെ ഇഷ്ടം ആണേൽ പിന്നേ എനിക്കെന്തു ഇഷ്ടക്കേട് ഉണ്ടാവാൻ ആണ്." ഞാൻ ഒരു വിധം പറഞ്ഞു ഒപ്പിച്ചു.
"അപ്പൊ അത് ഫിക്സ്...ഇനി ഒന്നും നോക്കണ്ട വല്യമ്മേ നമക്ക് നാളെ തന്നെ
💬 Comments
View all comments