0%

Chapter Title : അരവിന്ദനയനം 3 [32B]

Author : Kambikathakal Read All Parts 502

ഒന്നും ഇല്ല. എനിക്ക് പെണ്ണെന്നാൽ അമ്മയും ആമിയും ആണ്. അവർക്കപ്പുറം ഉള്ളവരോടൊന്നും ഞാൻ അധികം സംസാരിക്കാറേ ഇല്ലായിരുന്നു. ആ ഞാൻ ആണ് ഇപ്പൊ ഒരു പെണ്ണിനോട് അതും ആദ്യ കാഴ്ച്ചയിൽ തന്നെ ഞാൻ പോരെടുത്ത ഒരു പെണ്ണിനോട് ഇത്ര നേരം ഉറക്കം പോലും കളഞ്ഞ് സംസാരിച്ചത്.

"അരവിന്ദേ ഇത് നിന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ് മോനേ." അങ്ങനെ ആരോ എന്റെ ഉള്ളിൽ തന്നെ ഇരുന്നു പറഞ്ഞു.

ആദ്യായിട്ടാണ് ഞാൻ ഒരാളോട് ഇങ്ങനെ ചാറ്റ് ചെയ്യുന്നത്. ശെരിക്കും പറഞ്ഞാൽ അവളുടെ സംസാരം ഞാൻ ആസ്വദിക്കുവായിരുന്നു. പിന്നെ ഇതൊരു പതിവായി. എന്ത് ചെറിയ കാര്യം ആയാലും തമ്മിൽ ഷെയർ ചെയ്യാൻ തുടങ്ങി. 3 - 4 ദിവസം കൊണ്ട് ഞങ്ങൾ അത്ര ക്ലോസ് ആയി.

പതിയെ ചാറ്റുകൾ ഫോൺ വിളികൾക്കും നേരിട്ട് ഉള്ള മീറ്റിംഗുകൾക്കും വഴി മാറി. മീറ്റിംഗ് എന്ന് പറയുമ്പോ അവളുടെ ഓഫീസ് വിട്ട് അവൾ ബസ് കേറുന്ന വരെ ഉള്ള സമയം. പക്ഷേ അതിൽ ഞങ്ങൾ ഹാപ്പി ആയിരുന്നു. ഞങ്ങൾ രണ്ടും ജോലി ചെയ്യുന്നത് എറണാകുളം ആയതിനാൽ കാണാൻ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല.

പതുക്കെ പതുക്കെ എന്റെ ചിന്തകൾ മുഴുവൻ അവളെ കുറിച്ചായി. അതും അല്ല പണ്ടത്തെ പോലെ എനിക്ക് അവളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ ഒരു ബുദ്ധിമുട്ട്. ഒരു കള്ളത്തരം. എന്നോട് സംസാരിക്കുമ്പോ അവളുടെ മുഖത്തും ഒരു കള്ളത്തരം ഞാൻ കാണാറുണ്ട്. അതൊക്കെ ആലോചിക്കുമ്പോ എന്റെ പകുതി മനസ്സ് എന്നോട് പറയും "എടാ മോനേ ഇതാണ് പ്രേമം. അവൾ നിന്നേം നീ അവളേം പ്രേമിക്കാൻ

💬 Comments

View all comments