0%

Chapter Title : അരവിന്ദനയനം 3 [32B]

Author : Kambikathakal Read All Parts 502

തുടങ്ങിയിരിക്കുന്നു." എന്ന്.

അടുത്ത നിമിഷം തന്നെ എന്റെ മനസ്സിന്റെ മുക്കാൽ ഭാഗവും കയ്യെറി ഇരിക്കുന്ന ഇൻട്രോവെർട്ട് എന്നോട് പറയും "മാങ്ങാത്തൊലി ആണ്... പ്രേമം.. അതും നിന്നോട്. എട പൊട്ടാ നിനക്ക് ബോധം ഇല്ലേ, ഒന്ന് ചിന്തിച്ചു നോക്ക് നിന്നേം അവളേം കൂടെ... അവളെ പോലെ കിടു ലുക്ക് ഉള്ള ഒരു പെണ്ണിന് പ്രേമിക്കാൻ പറ്റിയ ഒരു കാര്യം ഒരേ ഒരു കാര്യം നിന്നിൽ ഉണ്ടെങ്കിൽ നീ ഒന്ന് പറഞ്ഞേ കേക്കട്ടെ. അവൾ നിന്റെ നല്ലൊരു ഫ്രണ്ട് ആണ്. നീ ഈ ഇഷ്ടം പറയണ ദിവസം വരെ അതുണ്ടാവു. നീ എങ്ങാനും അങ്ങനെ പോയി പറഞ്ഞാൽ പിന്നെ അവൾ നിന്നെ മൈൻഡ് ആക്കില്ല ഓർത്തോ."

സ്വാഭാവികം ആയിട്ട് ഞാൻ ഇൻട്രോവെർട്ട് പറയുന്നതേ കേൾക്കു. കാരണം ഇനി എന്ത്കൊണ്ട് തന്നെ ആയാലും അവൾ എന്നിൽ നിന്ന് അകന്ന് പോകുന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒരു കാര്യം ആയിരുന്നില്ല. അങ്ങനെ തോന്നിയ ഇഷ്ടം ഒക്കെ മനസ്സിൽ കുഴിച്ചിട്ട് ഞാൻ നടക്കും. എന്നാലും ആ സമയം ഉള്ളിൽ ഒരു നോവ് ആണ്.

ഇങ്ങനെ പറയാതെ പോയ ഒരുപാട് ഇഷ്ടങ്ങൾ ഉണ്ടാവും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ.

**********************************

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, ഉച്ച കഴിഞ്ഞപ്പോൾ നയനയുടെ ഒരു കാൾ വന്നു.

"ഹലോ.. അരവിന്ദേട്ടൻ ബിസി ആണോ?"

"എയ് അല്ല പറയെടോ എന്താ ഒരു ഫോർമാലിറ്റി ഒക്കെ?"

"ഇന്ന്‌ ഒന്ന് കാണാൻ പറ്റുവോ?" അവളുടെ ശബ്ദത്തിൽ സങ്കടം ആണോ ക്ഷീണം ആണോ നിസ്സഹായത ആണോ എന്നെനിക്ക് വേർതിരിച്ചു എടുക്കാൻ ആയില്ല.

"ഹലോ അരവിന്ദേട്ടാ.. കേൾക്കുന്നില്ലേ?"

"ആ

💬 Comments

View all comments