അരവിന്ദനയനം 4 [Climax]
📝 Ongoing
👁 183156 views ❤ 443 likes 💬 51 comments
റൂമിൽ ചെന്ന് കേറിയതും ഫോൺ എടുത്തു നോക്കി. പ്രതീക്ഷിച്ച പോലെ തന്നെ നയനയുടെ 4 മിസ്കാൾ. കട്ടിലിലേക്ക് കേറി ഇയർഫോൺ കുത്തി നയനയുടെ നമ്പർ ഡയൽ ചെയ്തു. എന്റെ കാൾ പ്രതീക്ഷിച്ചിരുന്ന പോലെ ഒറ്റ റിങ്ങിൽ തന്നെ അവൾ എടുത്തു.
"ഇതെവിടാരുന്നു? എന്തായി കാര്യങ്ങൾ? അമ്മ സമ്മതിച്ചോ? നാളെ എപ്പോ വരാനാ പ്ലാൻ?" ഫോൺ എടുത്തതും ഒരു ഹലോ പോലും പറയാതെ നയന ഒറ്റശ്വാസത്തിൽ നിരവധി ചോദ്യങ്ങളുടെ കെട്ടഴിച്ചുവിട്ടു.
"എന്താവാൻ... സംഗതി ഓക്കെ ആണ്. ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചു. പക്ഷെ നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഞാൻ പറഞ്ഞില്ല. അതോർത്തു എനിക്കിപ്പോ വല്ലാത്ത കുറ്റബോധം തോന്നുന്നു."
"ങേ.. ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞില്ലേ? പിന്നെ ഇയാൾ എന്താ പറഞ്ഞത്? ഇതൊന്നും പറയാതെ അമ്മ എങ്ങനെ സമ്മതിച്ചു?" നയനയ്ക്ക് ആകെ കൺഫ്യൂഷൻ ആയി.
"ഹ പറയട്ടെ. നീ തോക്കിൽ കേറി വെടിവെക്കാതെ. ഞാൻ എല്ലാം തുറന്ന് പറയാം എന്ന് തന്നെ ആണ് കരുതിയത് പക്ഷേ ഇനിയിപ്പോ എന്തെങ്കിലും ഒരു കാര്യത്തിന് അമ്മക്ക് ഈ ബന്ധം ഇഷ്ടമില്ല എന്ന് പറഞ്ഞാൽ ചെലപ്പോൾ എനിക്ക് ഈ ഒറ്റ രാത്രികൊണ്ട് അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാൻ ചെലപ്പോ ബുദ്ധിമുട്ട് ആവും. അങ്ങനെ വന്നാൽ നാളെ എനിക്ക് പകരം നിന്നെ കാണാൻ വരുന്നത് നിന്റെ അച്ഛൻ കണ്ടുവെച്ച ടീം ആവും. അഥവാ നമ്മടെ കഷ്ടകാലത്തിനു അതെങ്ങാനും വാക്കാൽ ഉറപ്പിച്ചാൽ പിന്നെ അതിൽ നിന്നൊക്കെ ഊരുന്നത് വല്യ ബുദ്ധിമുട്ട് ആവും. അത്കൊണ്ട് ഞാൻ ആമിയെക്കൊണ്ട് അമ്മയ
💬 Comments
View all comments